
News Now
ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
വിവാഹത്തെച്ചൊല്ലി തര്ക്കം; ഇടുക്കിയില് 18 കാരിയെ കൊന്ന് പെട്രോള് ഒഴിച്ചു കത്തിച്ചു; 19 കാരന് പിടിയില്

മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?

ഹരാരെ: ഓരോ പരമ്പര കഴിയുമ്പോഴും ഷൂ ഇങ്ങനെ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ട അവസ്ഥ മാറാൻ ഏതെങ്കിലും സ്പോൺസർമാരെ ഞങ്ങൾക്ക് ലഭിക്കുമോ...സിംബാബ്വെ ക്രിക്കറ്റ് താരം റയാൻ ബേളിന്റെ ട്വീറ്റ് ആണ് ക്രിക്കറ്റ് ലോകത്തെ സങ്കടത്തിലാഴ്ത്തിയത്. റയാന്റെ ട്വീറ്റ് മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ് റയാനെ തേടി പ്യൂമ എത്തി.
Time to put the glue away, I got you covered @ryanburl3 https://t.co/FUd7U0w3U7
â PUMA Cricket (@pumacricket) May 23, 2021
ഏറെ സന്തോഷത്തോടെ റയാൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച ആരാധകരുടെ പിന്തുണയെ തുടർന്നാണ് ഇത് സാധ്യമായത്. നിങ്ങളെല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു, റയാൻ ട്വിറ്ററിൽ കുറിച്ചു.
I am so proud to announce that Iâll be joining the @pumacricket team. This is all due to the help and support from the fans over the last 24 hours. I couldnât be more grateful to you all. Thanks so much @PUMA
â Ryan Burl (@ryanburl3) May 23, 2021
ആ പശ അങ്ങ് കളഞ്ഞേക്കൂ എന്ന് പറഞ്ഞാണ് പ്യൂമ എത്തിയത്. ഇതോടെ റയാനും ആരാധകരും ഹാപ്പി. 2017ൽ സിംബാബ് വെക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം 18 ഏകദിനവും 25 ടി20യും മൂന്ന് ടെസ്റ്റുമാണ് റയാൻ കളിച്ചത്. പാകിസ്ഥാനെതിരെ ഏപ്രിൽ 25ന് നടന്ന ടി20യിലാണ് റയാൻ അവസാനമായി കളിച്ചത്.
Any chance we can get a sponsor so we donât have to glue our shoes back after every series @newbalance @NewBalance_SA @NBCricket @ICAssociation pic.twitter.com/HH1hxzPC0m
â Ryan Burl (@ryanburl3) May 22, 2021
പ്രഗത്ഭരായ കളിക്കാരുടെ വിരമിക്കലും ക്രിക്കറ്റ് ബോർഡിലെ പ്രശ്നങ്ങളും കാരണം താഴേക്ക് വീണ സിംബാബ് വെ ക്രിക്കറ്റിന് ഒരു തിരിച്ചു വരവിന് ഇതുവരെ സാധിച്ചിട്ടില്ല. സിംബാബ്വെയിലെ രാഷ്ട്രിയ സാഹചര്യങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ക്രിക്കറ്റ് ടീമിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

