17കാരന്‍ ഗില്‍ബെര്‍ട്ടോ മോറ മൈതാനത്തിറങ്ങി, ലോകകപ്പിലെ 96 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥ

1930ലെ ആദ്യ ലോകകപ്പില്‍ 18 വയസ്സും 134 ദിവസവും പ്രായമുള്ളപ്പോള്‍ കളിച്ച മാനുവല്‍ ചാക്വെറ്റാസ് റോസാസിന്റെ റെക്കോഡാണ് മോറ തിരുത്തിക്കുറിച്ചത്

Gilberto Mora debuted at 17 years and 240 days in the 2026 World Cup
ഗില്‍ബെര്‍ട്ടോ മോറ
Edited by :Amal Joy
Last Updated :12 ജൂൺ 2026, 8:40 am IST

മെക്സിക്കോ സിറ്റി: ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി മെക്സിക്കന്‍ താരം ഗില്‍ബെര്‍ട്ടോ മോറ. ലോകകപ്പിന്റെ ചരിത്രത്തില്‍ മെക്‌സിക്കോ ജഴ്‌സിയിലിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന 96 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മോറ തിരുത്തിയെഴുതിയത്. 1930ലെ ആദ്യ ലോകകപ്പില്‍ 18 വയസ്സും 134 ദിവസവും പ്രായമുള്ളപ്പോള്‍ കളിച്ച മാനുവല്‍ ചാക്വെറ്റാസ് റോസാസിന്റെ റെക്കോഡാണ് മോറ തിരുത്തിക്കുറിച്ചത്. തന്റെ ആദ്യ ലോകകപ്പ് മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങിയ മെക്‌സിക്കന്‍ താരം ഗില്‍ബെര്‍ട്ടോ മോറയുടെ പ്രായം വെറും 17 വയസ്സും 240 ദിവസവും മാത്രമാണ്.

മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് 17 വയസ്സുകാരനായ ഈ മധ്യനിര താരം എസ്റ്റാഡിയോ ആസ്റ്റെക്കയിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് നടന്നുകയറിയത്.മെക്‌സിക്കന്‍ പ്രാദേശിക ലീഗില്‍ ടിജുവാനയ്ക്കു വേണ്ടി കളിക്കുന്ന ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മുന്‍ മെക്‌സിക്കന്‍ താരം ഗില്‍ബെര്‍ട്ടോ മോറയുടെ മകന്‍ കൂടിയാണ്. വരുന്ന വര്‍ഷങ്ങളില്‍ താരം മെക്‌സിക്കന്‍ ആക്രമങ്ങളുടെ കുന്തമുനയാകും എന്നത് ഉറപ്പാണ്.

ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ കളിക്കാരനാണ് താരം. പെലെ (17 വയസ്സും 235 ദിവസവും), സലോമന്‍ ഒലെംബെ (17 വയസ്സും 185 ദിവസവും), ഫെമി ഒപാബുന്‍മി (17 വയസ്സും 101 ദിവസവും), സാമുവല്‍ എറ്റോ (17 വയസ്സും 99 ദിവസവും), നോര്‍മന്‍ വൈറ്റ്‌സൈഡ് (17 വയസ്സും 41 ദിവസവും) എന്നിവരാണ് ലിസ്റ്റിലെ മോറയെക്കല്‍ പ്രായം കുറഞ്ഞ താരങ്ങള്‍.

News Now

Summary

Gilberto Mora debuted at 17 years and 240 days in the 2026 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates