
ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; 53 പന്തിൽ 101 റൺസ്! ചരിത്ര നേട്ടത്തിൽ 'പ്രിട്ടോറിയസ്'
ആഫ്രിക്കൻ ത്രിരാഷ്ട്ര ടി20യിൽ നമീബിയയെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ

വിൻഡ്ഹോക്: ആഫ്രിക്കൻ ത്രിരാഷ്ട്ര ടി20 പോരാട്ടത്തിൽ ത്രില്ലർ ജയവുമായി ദക്ഷിണാഫ്രിക്ക. നമീബിയക്കെതിരായ മത്സരത്തിൽ 11 റൺസിനാണ് പ്രോട്ടീസ് വിജയിച്ചത്. മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി 20കാരൻ ലുവാൻ ഡ്രി പ്രിട്ടോറിയസ് തിളങ്ങി. താരം റെക്കോർഡ് ടി20 സെഞ്ച്വറിയാണ് മത്സരത്തിൽ സ്വന്തമാക്കിയത്. താരത്തിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് അടിച്ചെടുത്തു. മറുപടി പറയാനിറങ്ങിയ നമീബിയയും അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചെങ്കിലും അന്തിമ വിജയം ദക്ഷിണാഫ്രിക്ക തന്നെ സ്വന്തമാക്കി. നമീബിയയുടെ പോരാട്ടം 3 വിക്കറ്റ് നഷ്ടത്തിൽ 211 റൺസിൽ അവസാനിച്ചു.
ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങിനു ഇറങ്ങുകയായിരുന്നു. വെറും 53 പന്തിൽ 8 സിക്സും അഞ്ച് ഫോറും സഹിതം പ്രിട്ടോറിയസ് 101 റൺസ് അടിച്ചുകൂട്ടി. ഒരു ഫുൾ മെമ്പർ രാജ്യത്തിനെതിരെ ടി20 അന്താരാഷ്ട്ര പോരാട്ടത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേട്ടത്തോടെയാണ് 20കാരൻ ക്രീസിൽ നിറഞ്ഞു നിന്നത്. 20 വയസും 161 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ സെഞ്ച്വറി. 20 വയസും 337 ദിവസവും പ്രായമുള്ളപ്പോൾ അയർലൻഡിനെതിരെ സെഞ്ച്വറി നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റർ ഹസ്രത്തുള്ള സസായി 2019ൽ സ്ഥാപിച്ച റെക്കോർഡാണ് പ്രിട്ടോറിയസ് പഴങ്കഥയാക്കിയത്.
വിൻഡ്ഹോക്കിൽ പ്രിട്ടോറിയസും സഹ ഓപ്പണർ കോണർ എസ്റ്റെർഹെയ്സനും ചേർന്നു മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു നൽകിയത്. ഇരുവരും ചേർന്നു 156 റൺസാണ് ഓപ്പണിങിൽ ചേർത്തത്. ഹെയ്സൻ 88 റൺസെടുത്തു. ഇരുവരുടേയും മികവിൽ ദക്ഷിണാഫ്രിക്ക 228 റൺസിലെത്തി. ടി20യിൽ ദക്ഷിണാഫ്രിക്കയുടെ മികച്ച അഞ്ചാമത്തെ ടോട്ടൽ കൂടിയാണിത്.
വിജയത്തിലേക്ക് ബാറ്റെടുത്ത നമീബിയക്കായി ജാൻ ഫ്രൈലിങ്ക് (72), ലോറൻ സ്റ്റീൻകാംപ് (61) എന്നിവർ മികച്ച ബാറ്റിങ് പുത്തെടുത്തെടുത്തു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്നു 119 റൺസ് ബോർഡിൽ ചേർത്തു. ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് (പുറത്താകാതെ 30), റുബൻ ട്രംപ്ൾമാൻ (21) എന്നിവർ പൊരുതിയെങ്കിലും അന്തിമ വിജയം പക്ഷേ അവർക്ക് സ്വന്തമാക്കാനായില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക- സിംബാബ്‍വെയുമായി ഏറ്റുമുട്ടും.
സൂര്യവംശിയും പ്രിട്ടോറിയസും
സമീപകാലത്ത് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയ വണ്ടർ കിഡ് 15കാരൻ വൈഭവ് സൂര്യവംശിയാണ് നിലവിൽ പ്രിട്ടോറിയസിന്റെ ഈ പുതിയ റെക്കോർഡിനു വെല്ലുവിളിയായി നിൽക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ ഈയടുത്ത ദിവസം ഇന്ത്യ ടി20 പരമ്പരയ്ക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. പരമ്പരയ്ക്കുള്ള ടീമിൽ സൂര്യവംശിയുമുണ്ട്. ഈ പരമ്പരയിൽ സെഞ്ച്വറി നേടിയാൽ സൂര്യവംശിയ്ക്ക് റെക്കോർഡ് സ്വന്തമാക്കാം. രസകരമെന്നു പറയട്ടെ പ്രിട്ടോറിയസും സൂര്യവംശിയും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരങ്ങൾ ആണ് എന്നതാണ്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോർഡുകൾ സൂര്യവംശിയുടെ പേരിലുണ്ട്. ഈയടുത്ത് സമാപിച്ച സിംബാബ്‍വെക്കെതിരായ പോരാട്ടത്തിൽ സൂര്യവംശി സെഞ്ച്വറിക്കരികെ എത്തിയിരുന്നു. അന്ന് 81 റൺസാണ് താരം നേടിയത്.
WHAT TO READ NEXT

കെസിഎല്ലിൽ തൃശൂർ ടൈറ്റൻസ് vs കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനൽ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
South Africa defeated Namibia by 11 runs in a high-scoring thriller in the Tri-Series match in Windhoek on Friday. The chief architect of South Africa's victory was young batter Lhuan dre Pretorius
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




