ഗുജറാത്തിന്റെ 'തട്ടു പൊളിപ്പന്‍' മൂഡ്! സണ്‍റൈസേഴ്‌സ് താണ്ടണം 225 റണ്‍സ്

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ക്ക് അര്‍ധ സെഞ്ച്വറി

Gill and Buttler onslaught
ശുഭ്മാന്‍ ഗില്‍Source by : എക്സ്
Last Updated :2 May 2025, 9:39 pm IST

അഹമ്മദാബാദ്: പ്ലേ ഓഫ് ഉറപ്പിക്കുന്നതിലേക്ക് കൂടുതല്‍ അടുക്കാന്‍ ഗുജറാത്ത് ടടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ വച്ചത് കൂറ്റന്‍ ലക്ഷ്യം. ടോസ് നേടി എസ്ആര്‍എച്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ മുന്‍നിര ബാറ്റിങ് സ്വന്തം മൈതാനത്ത് തല്ലിത്തകര്‍ക്കാനുള്ള മൂഡിലാണ് ഇറങ്ങിയത്. നിശ്ചിത ഓവറില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് അടിച്ചെടുത്തു.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും സായ് സുദര്‍ശന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ നിര്‍ണായക സംഭാവനകളും നല്‍കിയതോടെ ഗുജറാത്ത് സ്‌കോര്‍ കുതിച്ചു പാഞ്ഞു. അവസാന ഓവറില്‍ ഗുജറാത്തിനു 3 വിക്കറ്റുകള്‍ നഷ്ടമായി.

38 പന്തില്‍ 10 ഫോറും 2 സിക്‌സും സഹിതം ഗില്‍ 76 റണ്‍സെടുത്തു. ബട്‌ലര്‍ 37 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 64 റണ്‍സും കണ്ടെത്തി. സായ് സുദര്‍ശന്‍ 23 പന്തില്‍ 9 ഫോറുകള്‍ സഹിതം 48 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ 16 പന്തില്‍ 21 റണ്‍സും അടിച്ചു.

ഹൈദരാബാദിനായി ജയദേവ് ഉനദ്കട് 3 വിക്കറ്റുകള്‍ വീഴ്ത്തി. അവസാന ഓവറിലാണ് താരം 3 വിക്കറ്റും സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സീഷന്‍ അന്‍സാരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now