
15 സിക്സ്, 13 ഫോർ... പാക് ബൗളിങിനിട്ട് ഇന്ത്യയുടെ 'തല്ലുമാല'! മുന്നിൽ വച്ചത് കൂറ്റൻ ലക്ഷ്യം
അഭിഷേക് ശര്‍മയ്ക്കും തിലക് വര്‍മയ്ക്കും അര്‍ധ സെഞ്ച്വറി

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാന് മുന്നില്‍ 212 റണ്‍സിന്റെ മികച്ച ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് അടിച്ചെടുത്തു. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണ അഭിഷേക് ശര്‍മയുടേയും തിലക് വര്‍മയുടേയും ബാറ്റിങ് കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോര്‍ മുന്നില്‍ വച്ചത്.
ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അഭിഷേക് കത്തും ഫോമിലാണ് ബാറ്റ് വീശിയത്. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഭിഷേക് കളം അടക്കിവാണു. 20 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം അഭിഷേക് 52 റണ്‍സ് അടിച്ചെടുത്തു. താരത്തിന്റെ മികവില്‍ ഇന്ത്യ പവര്‍പ്ലേയില്‍ തൂക്കിയത് 36 പന്തില്‍ 81 റണ്‍സ്.
സെമിയ്ക്ക് പിന്നാലെ ഫൈനലിലും വൈഭവ് സൂര്യവംശി- അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ് മൂന്നാം സ്ഥാനത്തും ബാറ്റിങിനെത്തി.
സ്കോര്‍ 28ല്‍ നില്‍ക്കെ ഇന്ത്യക്ക് വൈഭവിനെ നഷ്ടമായി. താരം 9 പന്തില്‍ 2 സിക്സുകള്‍ സഹിതം 15 റണ്‍സുമായി മടങ്ങി. പിന്നാലെ ഇറങ്ങിയ സഞ്ജുവിന് തിളങ്ങാനായില്ല. താരം 2 റണ്‍സുമായി പുറത്ത്.
സ്കോര്‍ 93ല്‍ നില്‍ക്കെ അഭിഷേകിനെ പുറത്താക്കി ഒടുവില്‍ പാകിസ്ഥാന് ആശ്വാസം കൊണ്ടു. പുറത്താകുമ്പോള്‍ താരം 7 സിക്സും 3 ഫോറും സഹിതം വെറും 28 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്തിരുന്നു.
ഇഷാന് കിഷനാണ് നാലാം വിക്കറ്റായി മടങ്ങിയത്. സെമിയില്‍ ഇന്ത്യയുടെ ടോപ് സ്കോററായി മാറിയ ഇഷാന് ഫൈനലില്‍ ആ മികവ് ആര്ത്തിക്കാനായില്ല. നല്ല രീതിയില്‍ മുന്നോട്ടു പോകവെ അരാഫത് മിന്‍ഹാസിന്റെ പന്തില്‍ ഇഷാന് ക്ലീന്‍ ബൗള്‍ഡായി. 18 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്.
ഇഷാന് മടങ്ങി അധികം വൈകാതെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പുറത്തായി. ശ്രേയസ് 21 റണ്‍സാണ് സ്വന്തമാക്കിയത്.
പിന്നീട് ആറാം വിക്കറ്റില്‍ ഒന്നിച്ച തിലക് വര്‍മ- ശിവം ദുബെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിയത്. 195ല്‍ നില്‍ക്കെ ആറാം വിക്കറ്റായി ശിവം ദുബെ മടങ്ങിയെങ്കിലും താരം തിലകിനൊപ്പം 62 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ദുബെ 15 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 27 റണ്‍സെടുത്തു.
പിന്നാലെ തിലക് വര്‍മ അര്‍ധ സെഞ്ച്വറി നേടി. താരം 22 പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 51 റണ്‍സുമായി പുറത്താകാതെ നിന്നു. കളി തീരുമ്പോള്‍ തിലകിനൊപ്പം അക്ഷര്‍ പട്ടേലും (1) പുറത്താകാതെ തുടര്‍ന്നു.
പാകിസ്ഥാനായി അഹമദ് ദനിയാല്‍, അരാഫത് മിന്‍ഹാസ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. സയം അയൂബ്, അബ്രാര്‍ അഹമദ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
WHAT TO READ NEXT

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Tilak Varma, India vs Pakistan: Pakistan will be really disappointed with their bowling effort
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



