65 പന്തില്‍ നിന്ന് 79 റണ്‍സെടുത്തുനില്‍ക്കേ പേശീവലിവ് കാരണം ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി

ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി പുറത്താകുന്നു/ എക്‌സ്‌
Last Updated :22 January 2024, 7:49 pm IST

News Now


മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ബാറ്റിങ്ങിറനിറങ്ങിയ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ബാറ്റണ്‍ ഗില്ലേറ്റെടുത്തതോടെ ഇന്ത്യ അനായാസം 100 കടന്നു. 

എന്നാല്‍ അര്‍ധഞ്ച്വെറിയും കടന്ന് കുതിച്ച ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശീയ താരത്തിന്  പേശീവലിവ് കാരണം മൈതാനത്തിന് പുറത്ത് പോകേണ്ടിവന്നു. ഏകദിന കരിയറിലെ 13-ാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഗില്‍ മടങ്ങിയത്. പരുക്ക് ഭേദമാകുന്നതനുസരിച്ച് ഇന്നിങ്‌സിന്റെ അവസാനം ഗില്‍ തിരിച്ചെത്തിയേക്കാം. 

65 പന്തില്‍ നിന്ന് 79 റണ്‍സെടുത്തുനില്‍ക്കേ പേശീവലിവ് കാരണം ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. വിരാട് കോലിയും (78*), ശ്രേയസ് അയ്യരുമാണ് (30*) ക്രീസില്‍.

ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ മികച്ച തുടക്കമാണ് ലഭിച്ചത്. 29 പന്തില്‍ 47 റണ്‍സ് നേടിയ രോഹിത് ഒമ്പതാം ഓവറില്‍ സൗത്തിയുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നാല് സിക്‌സുകളും നാല് ഫോറുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ത്യന്‍ സ്‌കോര്‍ 71 ല്‍ നില്‍ക്കെയായിരുന്നു രോഹിതിന്റെ മടക്കം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates