'അത്ഭുതങ്ങള്‍ സംഭവിക്കും'; ഗുജറാത്ത് ഐപിഎല്‍ പ്ലേ ഓഫിലെത്തുമെന്ന് ഗില്‍
മികച്ച ടോട്ടലുണ്ടായിട്ടും അല്പം കൂടി റണ്‍സ് വേണമായിരുന്നുവെന്ന് തോന്നിയതായും ഗില്‍ പറഞ്ഞു

ഐപിഎല്ലില്‍ ചെന്നൈക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുജറാത്തിന്റെ അഞ്ചാം വിജയമാണിത്. ജയത്തോടെ പത്ത് പോയിന്റുമായി ഗുജറാത്ത് എട്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.
ഗുജറാത്തിന് പ്ലേ ഓഫിലെത്താന്‍ കഴിയുമെന്നാണ് മത്സരശേഷം നായകന് ശുഭ്മാന്‍ ഗില്‍ പ്രതികരിച്ചത്. ''ഞങ്ങള്‍ക്ക് പ്ലേ ഓഫ് യോഗ്യത നേടാനുള്ള സാധ്യത 0.1 അല്ലെങ്കില്‍ 1 ശതമാനമായിരുന്നു. ഞങ്ങള്‍ എല്ലാവരും ഞങ്ങള്‍ക്ക് ഇപ്പോഴും പ്ലേ ഓഫില്‍ എത്താനാകുമെന്ന് വിശ്വസിക്കുന്നുവെന്ന് കരുതുന്നു, കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ടീമില്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഞങ്ങള്‍ എല്ലാവരും അതില്‍ വിശ്വസിക്കുന്നു, ചെന്നൈക്കെതിരായ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ഗില്‍ പറഞ്ഞു.
മികച്ച ടോട്ടലുണ്ടായിട്ടും അല്പം കൂടി റണ്‍സ് വേണമായിരുന്നുവെന്ന് തോന്നിയതായും ഗില്‍ പറഞ്ഞു. ടീം 15 ഓവറില്‍ 195/0 എന്ന നിലയിലായിരുന്നു, അതുകൊണ്ട് തന്നെ 250 എന്ന സ്കോറില്‍ അനായാസം എത്താമെന്ന് കരുതിയിരുന്നതായും ഗില്‍ പറഞ്ഞു. 10 മുതല്‍ 25 റണ്‍സ് സ്കോര്‍ ചെയ്യുന്നതിനിടെ വിക്കറ്റുകള്‍ പോയി. താന്‍ പുറത്തായപ്പോര് ഏറെ നിരാശ തോന്നിയെന്നും ഗില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുജറാത്ത് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 35 റണ്‍സിന്റെ ജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. നായകന് ശുഭ്മന്‍ ഗില്‍ 55 പന്തില്‍ 104 റണ്‍സും സായ് സുദര്ശന് 51 പന്തില്‍ 103 റണ്‍സുമെടുത്തുമാണ് പുറത്തായത്.ഗില്‍ ആറു സിക്സും ഒന്‍പതു ഫോറുകളും ബൗണ്ടറി കടത്തിയപ്പോള്‍, സായ് ഏഴു സിക്സും അഞ്ച് ഫോറുകളും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News

24 ഫോര്‍, ഏഴ് സിക്സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം
