
അര്‍ധസെഞ്ച്വറിമായി സായും സുന്ദറും; ഹൈദരാബാദിന് 169 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 169 റണ്‍സ് വിജയലക്ഷ്യം. സായ് സുദര്‍ശന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.
വാഷിങ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിഷാന്ത് സിന്ധു 14 പന്തില്‍ 22 റണ്‍സെടുത്തു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന് 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് വീണുകിട്ടിയ ഭാഗ്യം മുതലാക്കാനായില്ല. മൂന്നാം ഓവറില്‍ 7 പന്തില്‍ 5 റണ്‍സെടുത്ത ഗില്ലിനെ പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ ഹെന്റിച്ച് ക്ലാസന് ക്യാച്ചെടുത്ത് പുറത്താക്കി.
11 പന്തില്‍ 7 റണ്‍സെടുത്ത ബട്ലറെ പ്രഫുല്‍ ഹിംഗെ ഇഷാന് കിഷന്റെ കൈകളിലെത്തിച്ചു. നിഷാന്ത് സിന്ധുവും സായ് സുദര്‍ശനും ചേര്‍ന്ന് ഗുജറാത്തിനെ പവര്‍ പ്ലേ കടത്തിയെങ്കിലും പത്താം ഓവറില്‍ സിന്ധു വീണു. 14 പന്തില്‍ 22 റണ്‍സെടുത്ത സിന്ധുവിനെ നായകന് പാറ്റ് കമിന്‍സാണ് മടക്കിയത്. സുദര്‍ശനും സുന്ദറും ചേര്‍ന്നുള്ള 60 റണ്‍സ് കൂട്ടുകെട്ടാണ് പിന്നീട് ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 10 പന്തില്‍ 11 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ഒരു പന്തില്‍ നാലു റണ്ണുമായി രാഹുല്‍ തെവാത്തിയയും പുറത്താകാതെ നിന്നു.
News Now
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
Summary
GT vs SRH live score, IPL 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



