മേജര്‍ ഷെയറുകള്‍ വില്‍ക്കാനൊരുങ്ങി സിവിസി ക്യാപിറ്റല്‍ പാര്‍ട്‌നേഴ്‌സ്

Gujarat Titans owners sale
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ആശിഷ് നെഹ്റയുംSource by : എക്സ്
Last Updated :19 July 2024, 6:00 pm IST

News Now

അഹമ്മദാബാദ്: ഐപിഎല്‍ ടീം ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഉടമസ്ഥാവകാശം അദാനിയിലേക്ക്. നിലവില്‍ ടീമിന്റെ ഓഹരികള്‍ ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്നത് സിവിസി ക്യാപിറ്റല്‍ പാര്‍ട്‌നേഴ്‌സാണ്. ഇവര്‍ മേജര്‍ ഷെയറും വില്‍ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ ഷെയര്‍ മാത്രമാണ് സിവിസി കൈവശം വയ്ക്കാന്‍ ഒരുങ്ങുന്നത്.

അദാനി ഗ്രൂപ്പിനു പുറമേ ടൊറന്റ് ഗ്രൂപ്പും ഷെയര്‍ വാങ്ങാന്‍ രംഗത്തുണ്ട്. ടീം രൂപീകരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞതോടെയാണ് ഷെയറുകള്‍ വില്‍ക്കാന്‍ ഉടമകള്‍ താത്പര്യം പ്രകടിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021ലാണ് ഗുജറാത്ത് ടൈറ്റന്‍സ് ആദ്യമായി ഐപിഎല്ലിലേക്ക് എത്തിയത്. കന്നി വരവില്‍ തന്നെ അവര്‍ കിരീടം നേടി. രണ്ടാം സീസണില്‍ ഫൈനലിലേക്കും എത്തി. ഇത്തവണ പക്ഷേ അവര്‍ക്ക് നിരാശയായിരുന്നു.

2021ല്‍ ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ അദാനി, ടൊറന്റ് ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നു വിജയിച്ചില്ല. പിന്നാലെയാണ് അവസരം വന്നതോടെ ഇരു ഗ്രൂപ്പുകള്‍ ഷെയര്‍ വാങ്ങാന്‍ ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates