ഷമി വരിഞ്ഞുമുറുക്കി, പിഴുതെടുത്തത് നാലുവിക്കറ്റുകള്‍; ഗുജറാത്തിന് 131 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം

അമൻ അർധ സെഞ്ചുറി നേടിയപ്പോൾ, image credit: Indian Premier League
Last Updated :20 January 2024, 9:19 am IST
Edited by :migrator

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

തുടക്കത്തില്‍ തന്നെ ഓപ്പണിങ് ബാറ്റര്‍മാരായ ഡേവിഡ് വാര്‍ണറിന്റെയും ഫില്‍ സാല്‍ട്ടിന്റെയും വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. ഇതില്‍ നിന്നും കര കയറാന്‍ കഴിയാതെ കഷ്ടപ്പെടുന്ന ഡല്‍ഹി ടീമിനെയാണ് പിന്നീട് കണ്ടത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്തോടെ ഒരു ഘട്ടത്തില്‍ അഞ്ചിന് 23 എന്ന നിലയിലേക്ക് ഡല്‍ഹി കൂപ്പുകുത്തി. 50 പോലും കടക്കില്ലെന്ന് തോന്നിച്ച ഘട്ടത്തില്‍ അക്ഷര്‍ പട്ടേലും അമന്‍ ഹക്കിം ഖാനുമാണ് ടീമിന്റെ രക്ഷകരായത്.

44 പന്തില്‍ 51 റണ്‍സ് നേടിയ ഹക്കിം ഖാനാണ് ഡല്‍ഹി സ്‌കോര്‍ നൂറ് കടത്തിയത്. ഡല്‍ഹിയുടെ നടുവൊടിച്ചത് മുഹമ്മദ് ഷമിയുടെ ബൗളിങ്ങാണ്. തുടക്കത്തില്‍ തന്നെ ഫില്‍ സാല്‍ട്ടിനെ പുറത്താക്കിയ മുഹമ്മദ് ഷമി
പിന്നീട് തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ കൂടി  നേടി ഡല്‍ഹിയെ വരിഞ്ഞുമുറുക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now