
'നടുറോഡില്‍ കാര്‍ നിര്‍ത്തി ആരാധികയ്ക്ക് ജന്മദിന ആശംസ'; രോഹിതിന്റെ വിഡിയോ വൈറല്‍
ആരാധിക താരത്തിന്റെ കാറിന് അരികിലേക്കെത്തി ഇന്ന് തന്റെ ജന്മദിനമാണെന്ന് പറഞ്ഞപ്പോഴാണ് രോഹിത് ആശംസകള്‍ നേര്‍ന്നത്.

മുംബൈ: കാറില്‍ ഇരുന്ന് ആരാധികയ്ക്ക് ജന്മദിന ആശംസകള്‍ നേരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിഡിയോ വൈറല്‍. പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങവെയാണ് റോഡില്‍ കണ്ടുമുട്ടിയ ആരാധികയ്ക്ക് രോഹിത് ജന്മദിനം ആശംസിച്ചത്.
ആരാധിക താരത്തിന്റെ കാറിന് അരികിലേക്കെത്തി ഇന്ന് തന്റെ ജന്മദിനമാണെന്ന് പറഞ്ഞപ്പോഴാണ് രോഹിത് ആശംസകള്‍ നേര്‍ന്നത്. ഒപ്പംനിന്ന് ഫോട്ടോയുമെടുത്തു. മുംബൈയിലെ തിരക്കേറിയ റോഡിലും ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുത്ത വിഡിയോ വൈറലായതോടെ രോഹിതിനെ പ്രശംസിച്ച് നിരവധി പേര് രംഗത്തുവന്നു.
ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് രോഹിത് മുംബൈയില്‍ പരിശീലനം നടത്തുന്നത്. ടെസ്റ്റ് ടീമിലേക്കുള്ള ടീമിനെ ബിസിസിഐ ഈ ആഴ്ച പ്രഖ്യാപിക്കും. ഈമാസം 16ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-കിവീസ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് പൂനയിലും മൂന്നാമത്തേത് മുംബൈയിലാണ് നടക്കുക. തുടര്‍ന്ന് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ടീം ആസ്ത്രേലിയയിലേക്ക് പറക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



