
ഈസി ക്യാച്ച് വിട്ട സഹ താരങ്ങളെ നോക്കി കൈയടിച്ച് ഹര്‍ദിക്! ക്യാപ്റ്റന്റെ 'സര്‍ക്കാസം'?
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടത്തിനിടെയാണ് സംഭവം

കൊല്‍ക്കത്ത: ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തില്‍ ടീം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോടു പരാജയപ്പെട്ടിരുന്നു. മത്സരത്തിനിടെ സ്വന്തം ബൗളിങില്‍ സഹ താരങ്ങളായ ഫീല്‍ഡര്‍മാര്‍ അനായാസം കൈപ്പിടിയില്‍ ഒതുക്കാമായിരുന്ന ക്യാച്ച് വിട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ കൈയടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.
മത്സരത്തില്‍ 10ാം വറിലാണ് സംഭവം. ഹര്‍ദികാണ് പന്തെറിഞ്ഞത്. കൊല്‍ക്കത്ത താരം റോവ്മാന്‍ പവലായിരുന്നു ക്രീസില്‍. പവല്‍ സിക്സര്‍ ലക്ഷ്യം വച്ച് അടിച്ച പന്ത് ഒരു ക്യാച്ച് അവസരം മുംബൈക്ക് നല്കി. ക്യാച്ചിനായി ഈ സമയത്ത് ദീപക് ചഹറും ഒപ്പം റോബിന് മിന്‍സും ഒരുമിച്ച് ശ്രമം നടത്തി. എന്നാല്‍ രണ്ടാളും പന്ത് പിടിച്ചതുമില്ല. ഈസി ക്യാച്ച് വിട്ടതിനു പിന്നാലെയാണ് ഹര്‍ദികിന്റെ പരിസാഹ രൂപത്തിലുള്ള കൈയടി. ക്യാച്ച് മിസ് ചെയ്ത് ഇരുവരും പരസ്പരം നോക്കി നില്‍ക്കുമ്പോഴാണ് ഹര്‍ദിക് താരങ്ങളെ നോക്കി കൈയടിച്ചത്.
പരിക്കേറ്റതിനെ തുടര്‍ന്നു കഴിഞ്ഞ 3 മത്സരങ്ങളില്‍ ഹര്‍ദിക് കളിച്ചിരുന്നില്ല. മുംബൈക്ക് അത്ര സുഖകരമായ സീസണുമല്ല ഇത്. പ്ലേ ഓഫിലെത്താന്‍ ടീമിനു സാധിച്ചില്ല. ഹര്‍ദികിന്റെ ക്യാപ്റ്റന്‍സി വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിനിടെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നത്.
രണ്ട് തരത്തിലാണ് ആരാധകര്‍ ഈ സംഭവത്തെ നോക്കിക്കാണുന്നത്. പതിവ് വിമര്‍ശകര്‍ ഹര്‍ദികിനെ കുറ്റപ്പെടുത്തുമ്പോള്‍ മുംബൈ നായകന്റെ പരിഹാസമാണ് ആ കണ്ടത് എന്നാണ് ചിലരുടെ കമന്റ്.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിലെത്താനുള്ള നേരിയ ചാന്‍സ് നിലനിര്‍ത്തി. കുറഞ്ഞ സ്കോറിങ് കണ്ട മത്സരത്തില്‍ 4 വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചു കയറിയത്. മറ്റ് ടീമുകളുടെ ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുകയും അവസാന മത്സരത്തില്‍ മികച്ച നെറ്റ്റണ്‍റേറ്റ് സ്വന്തമാക്കുകയും ചെയ്താല്‍ കെകെആറിനു പ്ലേ ഓഫിലെത്താനുള്ള അവസരമുണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമാണ് നേടിയത്. കൊല്‍ക്കത്ത 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ജയത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്തയ്ക്കായി പഴയ സൂപ്പര്‍ താരം മനീഷ് പാണ്ഡെ ടോപ് സ്കോററായി. താരം 33 പന്തില്‍ 6 ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. മാന്‍ ഓഫ് ദി മാച്ചും മനീഷാണ്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Hardik Pandya returned as Mumbai Indians captain against Kolkata Knight Riders
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




