
'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഗുജറാത്ത് റെഡി; ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ വേണ്ടെന്ന് വച്ചു'
ഹര്‍ദിക്കിനെ തിരികെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ നായകന് ശുഭ്മാന്‍ ഗില്ലുമായി ചര്‍ച്ച നടത്തിയിരുന്നു

മുംബൈ: മുംബൈ ഇന്ത്യന്‍സ് വിടാനൊരുങ്ങുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ഭാവിയില്‍ പുതിയ വഴിത്തിരിവ്. പുതിയ സീസണിന് മുന്നോടിയായി താരം ചെന്നൈ സൂപ്പര്‍ കിങ്സുമായും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുന്‍താരത്തെ തിരികെ സ്വീകരിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് തയ്യാറായിരുന്നെങ്കിലും നായകസ്ഥാനം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചതോടെയാണ് അത് പരാജയപ്പെട്ടത്.
ഹര്‍ദിക്കിനെ തിരികെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ നായകന് ശുഭ്മാന്‍ ഗില്ലുമായി ചര്‍ച്ച നടത്തിയിരുന്നു. ഹര്‍ദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഗില്ലിന് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, ടീമിന്റെ നായകസ്ഥാനം വേണമെന്ന ആവശ്യം ഹര്‍ദിക് മുന്നോട്ടുവെച്ചതോടെയാണ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചത്. നിലവില്‍ ശുഭ്മാന്‍ ഗില്‍ ടീമിനെ വിജയകരമായി നയിക്കുന്നതിനാല്‍ ക്യാപ്റ്റനെ മാറ്റാന്‍ ഗുജറാത്ത് മാനേജ്മെന്റ് തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ടൈറ്റന്ഡ്സ് വ്യക്തമാക്കുകയായിരുന്നു.
അതേസമയം, ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹര്‍ദിക്കിന്റെ വക്താവ് വ്യക്തമാക്കി. ഹര്‍ദിക് നേരിട്ട് ഒരു ഫ്രാഞ്ചൈസിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും, എന്തെങ്കിലും നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് മുംബൈ ഇന്ത്യന്‍സ് വഴിയായിരിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. രോഹിത് ശര്‍മയെ മാറ്റി മുംബൈ ഇന്ത്യന്‍സ് നായകനായ ശേഷം ആരാധകരില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് ഹര്‍ദിക്കിന് നേരിടേണ്ടി വന്നത്. ഇത്തവണ ഹര്‍ദിക് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ ഒഴിവാക്കി ടീം പുനഃസംഘടിപ്പിക്കാനാണ് മുംബൈ ഇന്ത്യന്‍സ് പദ്ധതിയിടുന്നത്.
2026ലെ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം വിജയിച്ച് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതിനുപിന്നാലെ ഹര്‍ദിക് ടീം വിടാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഹര്‍ദിക് പാണ്ഡ്യയെ മാറ്റാന്‍ മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഹര്‍ദിക് പാണ്ഡ്യ. തൊട്ടടുത്ത വര്‍ഷം ടീമിനെ ഫൈനലില്‍ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
WHAT TO READ NEXT

പീഡനക്കേസ് : ഇന്ത്യൻ യുവ ക്രിക്കറ്റർ അറസ്റ്റില്‍
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Hardik Pandya Wants Gujarat Titans Return, His 'Condition' Turns Deal-Breaker: Report
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


