
ഹര്‍ദിക് പാണ്ഡ്യയുടേയും ക്രുനാലിന്റേയും പിതാവ് അന്തരിച്ചു
ബറോഡയ്ക്ക് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇനിയുള്ള മത്സരങ്ങള്‍ ക്രുനാല്‍ കളിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയുടേയും ക്രുനാല്‍ പാണ്ഡ്യയുടേയും പിതാവ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
ഏകദിന പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ നിന്ന് ഹര്‍ദിക് നാട്ടില്‍ എത്തിയിരുന്നു. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയെ നയിക്കുകയാണ് ക്രുനാല്‍. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരാനായി ക്രുനാല്‍ ബയോ ബബിളില്‍ നിന്ന് പുറത്തു വന്നു.
ബറോഡയ്ക്ക് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇനിയുള്ള മത്സരങ്ങള്‍ ക്രുനാല്‍ കളിക്കില്ല. സീസണില്‍ മൂന്ന് മത്സരങ്ങളിലാണ് ക്രുനാല്‍ ബറോഡയെ നയിച്ചത്. നാല് വിക്കറ്റും സ്വന്തമാക്കി. ഉത്തരാഖണ്ഡിന് എതിരെ ആദ്യ മത്സരത്തില്‍ ക്രുനാല്‍ 76 റണ്‍സും നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


