
ബൗണ്ടറി ലൈനില്‍ ഹര്‍ലിന്‍ ഡിയോളിന്റെ അതിശയിപ്പിക്കുന്ന ക്യാച്ച്; വീഡിയോ
ഇംഗ്ലണ്ടിന്റെ അമി ജോണെസിനെ പുറത്താക്കാനാണ് ഇന്ത്യന്‍ വനിതാ താരത്തിന്റെ അവിശ്വസനീയ ക്യാച്ച് വന്നത്
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ തകര്‍പ്പന്‍ ബൗണ്ടറി ലൈന്‍ ക്യാച്ചുമായി ഇന്ത്യന്‍ താരം ഹര്‍ലിന്‍ ഡിയോണ്‍. ഇംഗ്ലണ്ടിന്റെ അമി ജോണെസിനെ പുറത്താക്കാനാണ് ഇന്ത്യന്‍ വനിതാ താരത്തിന്റെ അവിശ്വസനീയ ക്യാച്ച് വന്നത്.
19ാം ഓവറില്‍ ശിഖാ പാണ്ഡേയുടെ ഡെലിവറിയില്‍ ലോങ് ഓഫിലൂടെ ബൗണ്ടറി കടത്താനായിരുന്നു ഇംഗ്ലണ്ട് അമി ജോണെസിന്റെ ശ്രമം. എന്നാല്‍ ബൗണ്ടറി ലൈനില്‍ നിന്ന് ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തില്‍ ഹര്‍ലിന്‍ ക്യാച്ച് കൈപ്പിടിയിലാക്കി. എന്നാല്‍ ബാലന്‍സ് നഷ്ടപ്പെട്ട് ബൗണ്ടറി കടക്കുമെന്ന് തോന്നി.
A fantastic piece of fielding
â England Cricket (@englandcricket) July 9, 2021
We finish our innings on 177/7
Scorecard & Videos: https://t.co/oG3JwmemFp#ENGvIND pic.twitter.com/62hFjTsULJ
ഈ സമയം പന്ത് മുകളിലേക്ക് ഉയര്‍ത്തി എറിയുകയും പിന്നാലെ തിരിച്ച് ഡൈവ് ചെയ്ത് ക്യാച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. ഹര്‍ലിന്റെ തകര്‍പ്പന്‍ ക്യാച്ച് ഇപ്പോള്‍ ആരാധകരുടെ കയ്യടി നേടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.
മഴ കളി മുടക്കിയപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് 18 റണ്‍സിന്റെ ജയത്തിലേക്ക് എത്തി. 20 ഓവറില്‍ 177 റണ്‍സ് ആണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കണ്ടെത്തിയത്. എന്നാല്‍ മഴയെ തുടര്‍ന്ന് ഇന്ത്യക്ക് മുന്‍പിലുള്ള വിജയ ലക്ഷ്യം 73 റണ്‍സ് ആയി പുനര്‍നിശ്ചയിച്ചു. എന്നാല്‍ 54 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താനായത്. ഇതോടെ മൂന്ന് ടി20യുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്‍പിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
