
ഹർഷിത് റാണയ്ക്ക് പരിക്ക്? പകരം ഈ മൂന്ന് പേരിൽ ഒരാൾ
മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരം ഹർഷിത് റാണയ്ക്ക് സീസൺ നഷ്ടമായേക്കുമെന്ന് സൂചന. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ റാണ 16 റൺസ് വഴങ്ങിയിരുന്നു. താരത്തിന്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബിസിസിഐ ഇതുവരെ തയ്യാറാറില്ല. സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള സംശയങ്ങൾ നിലനിൽക്കെയാണ് മറ്റൊരു ഓൾ റൗണ്ടറായ റാണയുടെ പരിക്ക്.
ഹർഷിത് റാണയ്ക്ക് പകരക്കാരാകാൻ സാധ്യതയുള്ളത് മൂന്ന് പേരാണ്. ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയാണ് ലിസ്റ്റിൽ ആദ്യത്തെയാൾ. ഇന്ത്യ എ ടീമിനൊപ്പമുള്ള ഇടം കൈ പേസറായ ഖലീൽ അഹമ്മദ്, സീനിയർ താരം മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് രണ്ട് പേർ.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sports news: Harshit Rana injury scare dents India ahead of T20 World Cup.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



