രോഹിത്തിനെ റണ്‍ഔട്ട് ആക്കാന്‍ ശ്രമിച്ച പൊള്ളാര്‍ഡിന് രസകരമായ മറുപടി നല്‍കി വിരാട് കോഹ് ലി

വീഡിയോ ദൃശ്യം
Last Updated :22 January 2024, 7:49 pm IST

News Now

കൊല്‍ക്കത്ത: നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന രോഹിത്തിനെ റണ്‍ഔട്ട് ആക്കാന്‍ ശ്രമിച്ച പൊള്ളാര്‍ഡിന് രസകരമായ മറുപടി നല്‍കി വിരാട് കോഹ് ലി. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ എട്ടാം ഓവറിലാണ് സംഭവം. 

എട്ടാം ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ കോഹ് ലിയുടെ ഷോട്ട് രോഹിത്തിന്റെ ദേഹത്ത് തട്ടി ഡിഫ്‌ളക്റ്റഡായി. ഈ സമയം മിഡ് ഫീല്‍ഡില്‍ നിന്നിരുന്ന പൊള്ളാര്‍ഡ് രോഹിത്തിനെ റണ്‍ഔട്ട് ആക്കാനുള്ള സാധ്യത മുന്‍പില്‍ കണ്ടു. എന്നാല്‍ ക്രീസ് ലൈനിന് പുറത്തേക്ക് ഇറങ്ങാതിരുന്ന രോഹിത് അതിന് അവസരം നല്‍കിയില്ല. 

ഈ സമയം പൊള്ളാര്‍ഡിനോട് കോഹ് ലി പറയുന്നതാണ് സ്റ്റംപ് മൈക്കില്‍ പതിഞ്ഞത്. അവനെ ആ വിധം റണ്‍ഔട്ട് ആക്കാനാവില്ല പോളി എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. ഇത് കേട്ട് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് രോഹിത്തും ചിരിച്ചു. 

ഇഷാന്‍ കിഷന്‍ പുറത്തായതിന് ശേഷം ഒന്നിച്ച കോഹ് ലിയും രോഹിത്തും ചേര്‍ന്ന് 49 റണ്‍സ് ആണ് കണ്ടെത്തിയത്. ട്വന്റി20യില്‍ രോഹിത്-കോഹ് ലി കൂട്ടുകെട്ടില്‍ 1000 റണ്‍സ് എന്ന നേട്ടവും ഇരുവരുടേയും മുന്‍പില്‍ എത്തി. എന്നാല്‍ 9 റണ്‍സ് കൂടി വേണ്ടപ്പോള്‍ രോഹിത് പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates