ശാര്‍ദുല്‍ താക്കൂര്‍ തങ്ങളുടെ പ്ലാനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:50 am IST

News Now

ദുബായ്: ശാര്‍ദുല്‍ താക്കൂര്‍ തങ്ങളുടെ പ്ലാനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ട്വന്റി20 ലോകകപ്പിലെ ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തിന് മുന്‍പായാണ് കോഹ് ലിയുടെ വാക്കുകള്‍. 

തീര്‍ച്ചയായും ഞങ്ങളുടെ പ്ലാനുകളില്‍ ഉള്ള വ്യക്തിയാണ് ശാര്‍ദുല്‍. തുടര്‍ച്ചയായി തന്റെ സാന്നിധ്യം ശാര്‍ദുല്‍ അറിയിക്കുന്നു. ടീമിന്റെ മൂല്യം ഉയര്‍ത്താന്‍ ശാര്‍ദുല്‍ എത്തുന്നതിലൂടെ കഴിയും, കോഹ് ലി പറഞ്ഞു. എന്താവും ശാര്‍ദുളിന്റെ റോള്‍, ഏത് പൊസിഷനിലാണ് ഫിറ്റ് ആവുക എന്നൊന്നും എനിക്ക് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ഏറെ കഴിവുള്ള താരമാണ് ശാര്‍ദുല്‍ എന്നതില്‍ സംശയം ഇല്ലെന്നും കോഹ് ലി പറഞ്ഞു. 

ഹര്‍ദിക് പാണ്ഡ്യയെ ഭുവനേശ്വര്‍ കുമാറിനോ പകരം ശാര്‍ദുല്‍ ന്യൂസിലാന്‍ഡിന് എതിരെ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും എന്നാണ് സൂചന. ഹര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ പന്തെറിയാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഹര്‍ദിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഫോമിലല്ലാത്ത ഭുവിക്ക് പകരം ശാര്‍ദുല്‍ ഇടം പിടിച്ചേക്കുമോ എന്നാണ് അറിയേണ്ടത്. 

ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യ ഇന്ന് ഇറങ്ങും

നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യ ഇന്ന് ഇറങ്ങും. ഇന്ന് തോല്‍വിയിലേക്ക് വീണാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. ആദ്യ മത്സരത്തില്‍ പാകിസ്ഥാന് എതിരെ ഇറങ്ങിയ ടീമില്‍ നിന്ന് ഇന്ത്യ മാറ്റം വരുത്തിയേക്കും. ബൗളിങ്ങിലേക്ക് വരുണ്‍ ചക്രവര്‍ത്തിക്ക് പകരം അശ്വിന്‍ കളിക്കുമോ എന്നതിലേക്കും ആരാധകര്‍ ഉറ്റുനോക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates