രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ കൊമ്പ് കോർത്ത് താരങ്ങൾ, താക്കീത് നൽകി അമ്പയമാർ (വിഡിയോ )

കർണാടകയുടെ ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് പരസ് ദോഗ്ര ബൗണ്ടറി പായിച്ചിരുന്നു. ഈ സമയം സില്ലി പോയിന്റിൽ നിന്നിരുന്ന കര്‍ണാടകയുടെ സബ്സ്റ്റ്യൂട്ട് താരം കെ വി അനീഷ് മോശമായി സംസാരിച്ചു.

paras dogra,kv-aneesh
Heated Clash Erupts Between Paras Dogra and KV Aneesh on Day 2 of Ranji Trophy Finalspecial arrangement
Edited by :JOICE MON D L
Last Updated :25 ഫെബ്രുവരി 2026, 2:45 pm IST

ഹുബ്ബള്ളി: രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിനത്തിൽ താരങ്ങൾ തമ്മിൽ കയ്യാങ്കളി. ജമ്മു കശ്മീർ ക്യാപ്റ്റൻ പരസ് ദോഗ്രയും കര്‍ണാടകയുടെ കെ വി അനീഷും തമ്മിലാണ് ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. മത്സരത്തിന്റെ 101-ാം ഓവറിലാണ് സംഭവം.

കർണാടകയുടെ ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് പരസ് ദോഗ്ര ബൗണ്ടറി പായിച്ചിരുന്നു. ഈ സമയം സില്ലി പോയിന്റിൽ നിന്നിരുന്ന കര്‍ണാടകയുടെ സബ്സ്റ്റ്യൂട്ട് താരം കെ വി അനീഷ് മോശമായി സംസാരിച്ചു.

ഇതിൽ പ്രകോപിതനായ പരസ് ദോഗ്ര തല ഉപയോഗിച്ച് അനീഷിൻറെ തലയിൽ പതിയെ ഇടിക്കുകയും ദേഷ്യപ്പെട്ട് മറുപടി പറയുകയും ചെയുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം കൈവിട്ട് പോകും എന്ന് ബോധ്യമായതോടെ താരങ്ങളും അമ്പയമാരും ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. തുടർന്ന് രണ്ട് ക്യാപ്റ്റന്മാരെയും വിളിച്ചു വരുത്തി അമ്പയമാർ താക്കിത് നൽകിയ ശേഷമാണു മത്സരം പുനഃരാരംഭിച്ചത്.

News Now

Summary

Heated Clash Erupts Between Paras Dogra and KV Aneesh on Day 2 of Ranji Trophy Final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics