'പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ പരിഹസിക്കുന്നത് ?'; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ

എല്ലായ്‌പ്പോഴും 'മേംനേ പ്യാർ കിയ' സിനിമയിലെ പഴയ സൽമാൻ ഖാനായി ഇരിക്കാൻ എനിക്ക് കഴിയില്ല.

Katrina Kaif, Salman Khan
Katrina Kaif, Salman Khanവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :20 സെപ്റ്റംബർ 2026, 11:15 am IST

പ്രായത്തിന്റെ പേരിലും ശരീരപ്രകൃതിയുടെ പേരിലുമൊക്കെ നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടാറുണ്ട് സിനിമാ താരങ്ങൾ. ഇപ്പോഴിതാ ഇത്തരം പ്രവണതകളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടൻ സൽമാൻ ഖാൻ. 'ബിഗ് ബോസ് 20'യുടെ ഏറ്റവും പുതിയ 'വീക്കെൻഡ് കാ വാർ' എപ്പിസോഡിലാണ് സൈബർ ബുള്ളിയിങിന് ഇരയാകുന്നവർക്കായി സൽമാൻ പരസ്യമായി രംഗത്തുവന്നത്.

തനിക്ക് 60 വയസ്സായെന്നും പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന അതേ രൂപം ഇപ്പോഴും നിലനിർത്താനാവില്ലെന്നും അദ്ദേഹം ട്രോളന്മാരെ ഓർമിപ്പിച്ചു. പരിപാടിയുടെ അവതരിപ്പിക്കുന്നതിനിടയിൽ തൊപ്പിയും ജാക്കറ്റും ടീ-ഷർട്ടും ഊരി മാറ്റിയ താരം, മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് തന്റെ മുഖത്തെ മേക്കപ്പ് തുടച്ചു കളയുകയും ചെയ്തു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

"ഒരാളുടെ ശരീരഭാരത്തെക്കുറിച്ചോ, ലുക്കിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ, വയസ്സിനെക്കുറിച്ചോ, അമ്മയാകുന്നതിനെക്കുറിച്ചോ പരിഹസിക്കുന്നത് നിങ്ങളെ വളർത്തിയതിന്റെ ഗുണനിലവാരമാണ് കാണിക്കുന്നത്. എനിക്ക് 60 വയസ്സായി, അതെന്റെ യാഥാർഥ്യമാണ്. എല്ലായ്‌പ്പോഴും 'മേംനേ പ്യാർ കിയ' സിനിമയിലെ പഴയ സൽമാൻ ഖാനായി ഇരിക്കാൻ എനിക്ക് കഴിയില്ല.

ഇത് തന്നെയാണ് ഞാൻ. ഇപ്പോൾ വന്ന് എന്നെ ട്രോൾ ചെയ്യൂ".- സൽമാൻ ഖാൻ പറഞ്ഞു. സഹോദരൻ സൊഹൈൽ ഖാൻ, വരുൺ ധവാൻ എന്നിവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പേരെടുത്തു പറഞ്ഞില്ലെങ്കിലും പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയതിന്റെ പേരിൽ കഠിനമായ സൈബർ ആക്രമണം നേരിട്ട കത്രീന കൈഫിനെയും സൽമാൻ പിന്തുണച്ചു.

"ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. അവരത് ആർക്കും മുന്നിലും തെളിയിക്കേണ്ടതില്ല. സിനിമകളിലേക്ക് തിരിച്ചെത്തുമ്പോൾ അവർ വീണ്ടും ഫിറ്റാകും, എന്നാൽ ഇപ്പോൾ അവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹം. പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത് ?". -സൽമാൻ ഖാൻ ചോദിച്ചു.

News Now

Summary

Salman Khan shreds trolls mocking Katrina's post pregnancy weight.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates