
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ബാംഗളൂർ; മുന് അന്താരാഷ്ട്ര ഹോക്കി അമ്പയര് അനുപമ പഞ്ചിമണ്ഡ കോവിഡ് ബാധിച്ച് മരിച്ചു. 40 വയസായിരുന്നു. ഞായറാഴ്ച രാവിലെ ബാംഗളൂരുവിലായിരുന്നു അന്ത്യം. പത്ത് ദിവസം മുൻപ് കോവിഡ് ബാധിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗമുക്തി നേടുന്നതിനിടെയായിരുന്നു അപ്രതീക്ഷിത വിയോഗം.
കർണാടകയുടെ കളിക്കാരിയായിരുന്ന അനുപമ പിന്നീടാണ് അമ്പയറായി എത്തുന്നത്. കർണാടകയിൽ നിന്നുള്ള ആദ്യത്തെ വനിത അന്താരാഷ്ട്ര അമ്പയറാണ്. നേരത്തെ ദേശീയ തലത്തില് കളിച്ചിരുന്ന അനുപമ 2005-ല് സാന്റിയാഗോയില് നടന്ന വനിതാ ബി.ഡി.ഒ ജൂനിയര് ലോകകപ്പ്, 2013-ല് ന്യൂഡല്ഹിയില് നടന്ന വനിതാ ഹീറോ ഹോക്കി വേള്ഡ് ലീഗ് റൗണ്ട്-2, 2013-ല് ക്വലാലംപുരില് നടന്ന വനിതാ ഏഷ്യാ കപ്പ് എന്നീ ടൂര്ണമെന്റുകളില് മത്സരങ്ങള് നിയന്ത്രിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



