'ലോകകപ്പ് ഇന്ത്യ നേടും'- പ്രതീക്ഷ പങ്കിട്ട് സച്ചിന്‍, ആശംസകള്‍ അറിയിക്കാന്‍ അഹമ്മദാബാദില്‍

ലോക ക്രിക്കറ്റിലെ രണ്ട് വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തി ലോകകപ്പ് സ്വന്തമാക്കുമെന്ന പ്രതീക്ഷ പങ്കിടുകയാണ് ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

അഹമ്മദാബാ​ദിലെ രാത്രി കാഴ്ച, ലോകകപ്പുമായി സച്ചിൻ/ പിടിഐ
Last Updated :20 January 2024, 9:27 am IST

അഹമ്മദാബാദ്: ക്രിക്കറ്റ് ആരാധകരുടെ കണ്ണ് മുഴുവന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലില്‍ ഇന്ന് ക്ലാസിക്ക്. ലോക ക്രിക്കറ്റിലെ രണ്ട് വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തി ലോകകപ്പ് സ്വന്തമാക്കുമെന്ന പ്രതീക്ഷ പങ്കിടുകയാണ് ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫൈനല്‍ പോരാട്ടം കാണാനായി അഹമ്മദാബാദിലെത്തിയപ്പോഴായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രതികരണം. 

'എന്റെ എല്ലാവിധ ആശംസകളും ഇന്ത്യന്‍ ടീം അംഗങ്ങളെ നേരിട്ടറിയിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഇന്ന് നമ്മള്‍ ലോകകപ്പ് സ്വന്തമാക്കുമെന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാവരും ഈയൊരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്'- സച്ചിന്‍ പ്രതീക്ഷ പങ്കിട്ടു. 

ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതലാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കലാപ്പോരിനു തുടക്കമാകുന്നത്. സെമിയടക്കം പത്തില്‍ പത്ത് വിജയങ്ങളുടെ ആധികാരികതയുമായി ഇന്ത്യ നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ് ആരംഭിക്കേണ്ടി വന്ന ഓസീസ് പടിപടിയായി മികവിലേക്ക് എത്തുകയായിരുന്നു. ഇരു ടീമുകളും നിലവില്‍ ഫോമിന്റെ മൂര്‍ധന്യത്തില്‍. അതിനാല്‍ അത്യാവേശമുള്ള പോര് തന്നെ കപ്പിനായി ഇന്ന് കളത്തില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now