
ക്യാപ്റ്റന്മാരുടെ കൊമ്പുകോര്‍ക്കല്‍; എല്‍ഗറും രാഹുലും തമ്മില്‍ വാക്കുതര്‍ക്കം
സൗത്ത് ആഫ്രിക്കന്‍ കളിക്കാരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടാണ് രാഹുല്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്
ജോഹന്നാസ്ബര്‍ഗ്: വാന്‍ഡറേഴ്‌സില്‍ രണ്ടാം ഇന്നിങ്‌സില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ കെഎല്‍ രാഹുലിന് കഴിഞ്ഞില്ല. വിക്കറ്റ് വീണതിന് പിന്നാലെ സൗത്ത് ആഫ്രിക്കന്‍ കളിക്കാരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടാണ് രാഹുല്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.
21 പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്താണ് രാഹുല്‍ പുറത്തായത്. മാര്‍കോ ജാന്‍സെന്റെ ബൗളില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. എന്നാല്‍ ക്ലീന്‍ ക്യാച്ച് ആണോ എന്ന് അമ്പയര്‍മാര്‍ പരിശോധിച്ചു.
ഡ്യൂസന്റേയും രാഹുലിന്റേയും പുറത്താകലുകള്‍
വാന്‍ഡറേഴ്‌സില്‍ സൗത്ത് ആഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സിലും സമാനമായ സംഭവമുണ്ടായി. ഡ്യുസനെ പുറത്താക്കാന്‍ ഋഷഭ് പന്ത് എടുത്ത ക്യാച്ചില്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചിരുന്നു എന്ന് സൂചന റിപ്ലേകളില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഡ്യൂസനെ റിവ്യു നല്‍കാനൊന്നും മുതിരാതെ നേരെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
Rahul and Elgar have an exchange. Not a pleasant one by the looks of it #INDvSA pic.twitter.com/whSm16T8gv
â Benaam Baadshah (@BenaamBaadshah4) January 4, 2022
രാഹുലിനെ പുറത്താക്കാന്‍ വന്നത് ക്ലീന്‍ ക്യാച്ചാണെന്ന് വ്യക്തമായതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഈ സമയം വിക്കറ്റ് ആഘോഷത്തിന് ഇടയില്‍ സൗത്ത് ആഫ്രിക്കന്‍ കളിക്കാരില്‍ നിന്ന് കേട്ട പ്രതികരണങ്ങളിലൊന്ന് രാഹുലിനെ പ്രകോപിപ്പിച്ചു.
സൗത്ത് ആഫ്രിക്കന്‍ സംഘത്തിന് നേര്‍ക്ക് തിരിഞ്ഞ് രാഹുല്‍ പ്രതികരിച്ചു. ഇതോടെ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറും മറുപടി നല്‍കി. സമാനമായ സംഭവത്തില്‍ ഡ്യൂസനും രാഹുലും പ്രതികരിച്ചതിലെ വ്യത്യാസം ചൂണ്ടി ആയിരുന്നിരിക്കാം ഇവരുടെ വാക്കു തര്‍ക്കം എന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി
