ഡച്ച് ബ്രേക്ക്ഫാസ്റ്റ് ആയാലോ? സൗത്ത് ആഫ്രിക്കയെ ട്രോളി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചതിന് പിന്നാലെ ട്രോളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:08 am IST

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചതിന് പിന്നാലെ ട്രോളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഡച്ച് ബ്രേക്ക്ഫാസ്റ്റ് ആവാമെന്ന് സുഹൃത്തിനോട് പറഞ്ഞതായാണ് ചിരി നിറച്ച് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. 

സുഹൃത്തിനൊപ്പം ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പോയി. ഡച്ച് ബ്രേക്ക്ഫാസ്റ്റ് ആവാമെന്ന് സുഹൃത്തിനോട് പറഞ്ഞു. ഇത് കേട്ട് സുഹൃത്തിന് ചിരിച്ച് ശ്വാസം മുട്ടി...സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

13 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് വീഴ്ത്തിയത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക നെതര്‍ലന്‍ഡ്‌സിനെ ബാറ്റിങ്ങിനയച്ചു. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് ആണ് നെതര്‍ലന്‍ഡ്‌സ് കണ്ടെത്തിയത്. 26 പന്തില്‍ നിന്ന് 41 റണ്‍സ് അടിച്ചെടുത്ത കോളിനാണ് നെതര്‍ലന്‍ഡ്‌സിന്റെ സ്‌കോര്‍ 150 കടത്തിയത്. 3 ഓവര്‍ എറിഞ്ഞ കോളിന്‍ 16 റണ്‍സ് മാത്രവുമാണ് വഴങ്ങിയത്. 

ടോം കൂപ്പര്‍ 19 പന്തില്‍ നിന്ന് 35 റണ്‍സും മാക്‌സ് ഒഡൗവ്ഡ് 31 പന്തില്‍ നിന്ന് 29 റണ്‍സും നേടി. സ്റ്റെഫാന്‍ മൈബര്‍ഗ് 37 റണ്‍സ് എടുത്തും പുറത്തായി. ചെയ്‌സ് ചെയ്ത് ഇറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ഒരു ബാറ്റര്‍ക്കും സ്‌കോര്‍ 25ന് മുകളില്‍ ഉയര്‍ത്താനായില്ല. 25 റണ്‍സ് എടുത്ത റൂസോയാണ് അവരുടെ ടോപ് സ്‌കോറര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now