
കൂറ്റന്‍ കട്ടൗട്ട്; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് നെയ്മറിന്റെ നന്ദി
നെയ്മര്‍ ജൂനിയര്‍ സൈറ്റ് ഓഫീഷ്യല്‍ എന്ന ഇന്‍സ്റ്റാ അക്കൗണ്ട് ആണ് ഫോട്ടോ പങ്കുവെച്ചത്

ദോഹ: ബ്രസില്‍ ടീമില്‍ നിന്ന് നെയ്മര്‍ ഇടവേള എടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇനി ബ്രസീലിനായി നെയ്മര്‍ കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടയില്‍ കേരളത്തിലെ നെയ്മര്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത വരുന്നു.
നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ടിന് മുന്പില് 10ാം നമ്പര്‍ ജഴ്സിയണിഞ്ഞ് കുട്ടിയേ തോളിലേറ്റി നില്ക്കുന്ന ഫോട്ടോ ലോകത്തിന്റെ മുന്‍പിലേക്ക് എത്തി. നെയ്മര്‍ ജൂനിയര്‍ സൈറ്റ് ഓഫീഷ്യല്‍ എന്ന ഇന്‍സ്റ്റാ അക്കൗണ്ട് ആണ് ഫോട്ടോ പങ്കുവെച്ചത്. നെയ്മറിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണ് ഇത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ബ്രസീല്‍ ഖത്തറില്‍ നിന്ന് മടങ്ങിയത്. എക്സ്ട്രാ ടൈമില്‍ നെയ്മര്‍ ബ്രസീലിനായി വല കുലുക്കിയെങ്കിലും പെറ്റ്കോവിച്ചിന്റെ ലോങ് റേഞ്ചറിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. പിന്നാലെ ഷൂട്ടൗട്ടില്‍ ബ്രസീല്‍ തകര്‍ന്നടിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു



