ചെപ്പോക്കില്‍ ഹൈദരാബാദ്-കൊല്‍ക്കത്ത പോര്; വാര്‍ണര്‍ക്കൊപ്പം സാഹ ഓപ്പണ്‍ ചെയ്യുമോ? 

റസലിന്റെ മോശം ഫോമായിരുന്നു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ പ്രധാന തലവേദന

ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST
Edited by :migrator

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോര്. ചെന്നൈയിലെ ചെപ്പോക്കിലാണ് കളി. ഫുള്‍ ടൈം ക്യാപ്റ്റനായി വരുന്ന മോര്‍ഗന് കീഴില്‍ ജയിച്ച് തുടങ്ങുകയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. 

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ആര്‍സിബിയും കൊല്‍ക്കത്തയും ഒരേ പോയിന്റിലേക്ക് എത്തിയെങ്കിലും നെറ്റ്‌റണ്‍റേറ്റ് ആണ് മോര്‍ഗനും കൂട്ടര്‍ക്കും തിരിച്ചടിയായത്. റസലിന്റെ മോശം ഫോമായിരുന്നു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ പ്രധാന തലവേദന. 9 ഇന്നിങ്‌സില്‍ നിന്ന് റസലിന്റെ ബാറ്റിങ് ശരാശരി 13 മാത്രം. 

നരെയ്‌നും 2020 സീസണില്‍ മികവ് കാണിക്കാനായില്ല. നരെയ്‌ന് പകരം ഷക്കീബ് അല്‍ ഹസനില്‍ ശ്രദ്ധ കൊടുക്കുകയാണ് കൊല്‍ക്കത്തയുടെ ഇനിയുള്ള നയം. ചെപ്പോക്കിലെ സ്ലോ പിച്ചില്‍ ഹൈദരാബാദിന് എതിരെ ഇറങ്ങുമ്പോള്‍ 40കാരന്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പ്രകടനത്തിലേക്കാണ് കൊല്‍ക്കത്ത ഉറ്റുനോക്കുന്നത്. 

ഹൈദരാബാദിലേക്ക് വരുമ്പോള്‍ ഭുവിയും നടരാജനും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. ബൗളിങ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടി റാഷിദ് ഖാനും ഇലവനിലേക്ക് എത്തുന്നു. ഓപ്പണിങ്ങില്‍ വാര്‍ണര്‍, ബെയര്‍‌സ്റ്റോ സഖ്യവും, മൂന്നാമത് വില്യംസണും, മനീഷ് പാണ്ഡേയും എത്തുമ്പോള്‍ ശക്തമായ ടോപ് ഫോറാവുന്നു.  ബെയര്‍സ്‌റ്റോയ്ക്ക് പകരം ഓപ്പണിങ്ങില്‍ സാഹയെ ഇറക്കി വീണ്ടും പരീക്ഷിക്കാന്‍ ഹൈദരാബാദ് തയ്യാറാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

നേര്‍ക്കു നേര്‍ വന്നതിന്റെ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കാണ്. 12 വട്ടം കൊല്‍ക്കത്ത ജയിച്ചപ്പോള്‍ ഓറഞ്ച് ആര്‍മി ജയിച്ചു കയറിയത് 7 വട്ടവും. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സിനെ രണ്ട് വട്ടവും കൊല്‍ക്കത്ത തോല്‍പ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now