
'ഉര്‍വശി ആരാണെന്ന് അറിയില്ല', വീഡിയോ വൈറലായതോടെ നസീം ഷായുടെ മറുപടി
ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ടിവിയില്‍ കാണുന്ന വീഡിയോ ഉര്‍വശി റൗട്ടേല പങ്കുവെച്ചപ്പോള്‍ നസീം ഷായുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു
ദുബായ്: പാക് പേസര്‍ നസീം ഷാ ഉള്‍പ്പെട്ട വീഡിയോ പങ്കുവെച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. ഉര്‍വശി റൗട്ടേലയെ അറിയില്ല എന്ന പാക് പേസറുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് റൗട്ടേല വിശദീകരണവുമായി ഇന്‍സ്റ്റഗ്രാമിലെത്തിയത്.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ടിവിയില്‍ കാണുന്ന വീഡിയോ ഉര്‍വശി റൗട്ടേല പങ്കുവെച്ചപ്പോള്‍ നസീം ഷായുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കോയി തുച്‌കോ ന മുച്‌സേ ചാരു ലേ എന്ന പാട്ടും ചേര്‍ത്തായിരുന്നു വീഡിയോ.
പിന്നാലെ ഏഷ്യാ കപ്പ് ഫൈനലിന് മുന്‍പായി പാക് പേസര്‍ നസീം ഷായുടെ നേര്‍ക്ക് ഉര്‍വശി റൗട്ടേലയെ ചൂണ്ടി ചോദ്യം വന്നു. ഉര്‍വശി ആരാണ് എന്ന് തനിക്ക് അറിയില്ല എന്നാണ് നസീം ഷാ മറുപടി നല്‍കിയത്. ആളുകള്‍ എനിക്ക് വീഡിയോ അയക്കുന്നുണ്ട്. എന്നാല്‍ അതിനെ കുറിച്ച് യാതൊരു അറിവും എനിക്ക് ഇല്ല, നസീം ഷാ പറഞ്ഞു.
Chad Naseem Shah asks, Urvashi? Who? pic.twitter.com/iSa2Efzo9d
â (@MogalAadil) September 10, 2022
ആരാധകര്‍ തയ്യാറാക്കിയിരുന്ന വീഡിയോകള്‍ കണ്ട് ചെയ്ത് തന്റെ ടീം ഒരു വീഡിയോ തയ്യാറാക്കി. അതില്‍ മറ്റ് ആരെങ്കിലും ഉള്‍പ്പെട്ടതായി ശ്രദ്ധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കരുത് എന്ന് ആവശ്യപ്പെടുന്നു എന്നാണ് നസീം ഷായുടെ പ്രതികരണം വന്നതിന് പിന്നാലെ ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Song is hurting #UrvashiRautela pic.twitter.com/us8XnlCX8y
â Mahi (@Momminahh) September 6, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

