'എല്ലാവരേയും കാണണമെന്ന് തോന്നുന്നു'- 83ലെ സഹ താരങ്ങള്‍ക്ക് വികാരനിര്‍ഭര വീഡിയോ അയച്ച് കപില്‍ ദേവ്

Last Updated :20 January 2024, 8:32 am IST

News Now

ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി വിശ്രമിക്കുന്ന കപില്‍ ദേവ് 1983ല്‍  ലോകകപ്പ് നേടിയ ടീമിലെ സഹ താരങ്ങള്‍ക്ക് വികാരനിര്‍ഭരമായ വീഡിയോ സന്ദേശം അയച്ചു. 1983ല്‍ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച നായകനായ കപില്‍ ദേവ് അന്നത്തെ ടീമംഗങ്ങളടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തന്റെ നിലവിലെ ശാരീരിക അവസ്ഥകളെക്കുറിച്ച് വികാരഭരിതനായി സംസാരിച്ചത്. ഇപ്പോള്‍ നല്ല ആശ്വാസമുണ്ടെന്ന് കപില്‍ വ്യക്തമാക്കി.

83ലെ എന്റെ കുടുംബാംഗങ്ങളെ എന്നാണ് അന്ന് തനിക്കൊപ്പം കളിച്ചവരെ കപില്‍ സംബോധന ചെയ്യുന്നത്. 'നിലവില്‍ കാര്യങ്ങള്‍ വളരെ സുഖകരമാണ്. നിങ്ങളെ എല്ലാവരെയും കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് വളരെ സന്തോഷം തോന്നുന്നു. ആശംസകള്‍ക്കും പരിഗണനയ്ക്കും എല്ലാവര്‍ക്കും നന്ദി. നാമെല്ലാവരും ഉടന്‍ കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളെ എല്ലാവരെയും എത്രയും വേഗം കാണാന്‍ ഞാന്‍ ശ്രമിക്കും. അടുത്ത വര്‍ഷം കൂടുതല്‍ മികച്ചതായി തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരോടും സ്‌നേഹം'- കപില്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐപിഎല്‍ മത്സരങ്ങളുടെ വിലയിരുത്തലുകളുമായി സജീവമായി നില്‍ക്കുന്നതിനിടെയാണ് കപിലിന് ഹൃദയാഘാതമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates