
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും സുപ്രീം കോടതിയെ സമീപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
പിണറായി വിജയനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം പരാമർശിച്ച് ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിനോടകം വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്ക് നേരെ നടപടികൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു. 82 വയസ്സുള്ള മുതിർന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന് അറസ്റ്റിൽ നിന്നടക്കം നിയമസംരക്ഷണം ആവശ്യമാണെന്നും ലൂത്ര കോടതിയിൽ വാദിച്ചു.
ദസറ അവധിക്ക് ശേഷം ഒക്ടോബർ 26-നോ 27-നോ കോടതി തുറക്കുമ്പോൾ ഹർജി ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ കേസ് അടിയന്തരമായി കേൾക്കണമെന്ന് അഭിഭാഷകൻ ആവർത്തിച്ചതോടെ, ജഡ്ജിമാരുടെ ലഭ്യതയ്ക്കനുസരിച്ച് അവധിക്കാല പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നത് ആലോചിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഹൈക്കോടതി ഉത്തരവിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പ്രതിഭാഗം
കെ.എം. ഷാജഹാൻ നൽകിയ പൊതുതാൽപ്പര്യ സ്വഭാവമുള്ള റിട്ട് ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കാൻ ചുമതലയില്ലാത്ത (റോസ്റ്റർ ഇല്ലാത്ത) ബെഞ്ചാണ് ഇതെന്നും ലൂത്ര കോടതിയിൽ വാദിച്ചു. ആരോപണവിധേയരായ ആളുകളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയ സാഹചര്യത്തിലാണ് നേതാക്കൾ സുപ്രീം കോടതിയെ സമീപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Summary
Former Kerala Chief Minister Pinarayi Vijayan, along with his daughter Veena T and son-in-law Mohammed Riyas, has approached the Supreme Court challenging the Kerala High Court's directive to register a Vigilance FIR in the CMRL-Exalogic payoff case following information shared by the Enforcement Directorate
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

തെളിവുണ്ടെങ്കില് FIR ഇടാന് പ്രതികളെ കേള്ക്കണോ?; മാസപ്പടി കേസില് പിണറായിയുടെ അപ്പീല് ഇന്ന് ഹൈക്കോടതിയില്

