
'ചില കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്'; വിശദീകരണവുമായി കെ എല്‍ രാഹുല്‍
'ജൂണിലായിരുന്നു എന്റെ ശസ്ത്രക്രിയ. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെ ടീമിലേക്ക് തിരികെ എത്താനാവും എന്നാണ് കരുതിയത്'

ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്ക് പുറമെ സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ കെ എല്‍ രാഹുലിന്റെ അഭാവം ചോദ്യം ചെയ്താണ് ആരാധകരെത്തിയത്. പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
ജൂണിലായിരുന്നു എന്റെ ശസ്ത്രക്രിയ. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെ ടീമിലേക്ക് തിരികെ എത്താനാവും എന്നാണ് കരുതിയത്. നിര്‍ഭാഗ്യം കാരണം ഫിറ്റ്നസ് വീണ്ടെടുത്ത് വരുമ്പോഴേക്കും കോവിഡ് പോസിറ്റീവായി. ഇത് ഏതാനും ആഴ്ചകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. എങ്കിലും പെട്ടെന്ന് തന്നെ തയ്യാറെടുത്ത് ടീമിലേക്ക് എത്താന്‍ ശ്രമിക്കും, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
â K L Rahul (@klrahul) July 30, 2022
തന്റെ ആരോഗ്യത്തേയും ഫിറ്റ്നസിനേയും കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ്. വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ രാഹുലിനെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡിന് പിന്നാലെ ഒരാഴ്ചത്തെ കൂടി വിശ്രമം രാഹുലിന് ബിസിസിഐ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതോടെ രാഹുലിന് പകരം സഞ്ജു സാംസണ് ടീമിലേക്ക് എത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


