'നിന്നെ പോലെ എനിക്കും അറിയാം, സ്വന്തം കുടുംബം പോലെ തോന്നുന്നിടത്തേക്കാള്‍ മികച്ച മറ്റൊന്നുമില്ലെന്ന്...'

മെസി, പെലെ/ഫയല്‍ഫോട്ടോ
Last Updated :20 January 2024, 8:34 am IST

News Now

ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഇതിഹാസ താരം പെലെയുള്ള റെക്കോര്‍ഡിന് ഒപ്പമെത്തി മെസി. തന്റെ നേട്ടത്തിനൊപ്പമെത്തിയ താരത്തെ അഭിനന്ദിച്ച് സാക്ഷാല്‍ പെലെ തന്നെ എത്തുകയും ചെയ്തു.

ഹൃദയം സ്‌നേഹം കൊണ്ട് നിറയുമ്പോള്‍ വഴി മാറി പോവാന്‍ പ്രയാസമാണ്. എല്ലാ ദിവസവും ഒരേ ഷര്‍ട്ട് ധരിക്കുന്നത് എത്രമാത്രമാണ് ഇഷ്ടപ്പെടുന്നത് എന്ന് നിന്നെ പോലെ എനിക്കുമറിയാം. നിന്നെ പോലെ എനിക്കും അറിയാം, സ്വന്തം കുടുംബം പോലെ തോന്നുന്നിടത്തേക്കാള്‍ മികച്ച മറ്റൊന്നുമില്ലെന്ന്...മെസിയെ അഭിനന്ദിച്ച് പെലെ പറഞ്ഞു.

ചരിത്രം തീര്‍ത്ത റെക്കോര്‍ഡില്‍ അഭിനന്ദനങ്ങള്‍. എന്നാല്‍ എല്ലാത്തിനും ഉപരിയായി, ബാഴ്‌സലോണയിലെ നിന്റെ മനോഹരമായ കരിയറിന് അഭിനന്ദനം. നമ്മുടേത് പോലുള്ള കഥകള്‍, ഒരു ക്ലബിനോ ഒരുപാട് നാള്‍ സ്‌നേഹിക്കുന്നത്, ഫുട്‌ബോളില്‍ വിരളമാണ്. ഞാന്‍ നിന്നെ ഒരുപാട് ആരാധിക്കുന്നു, ഇന്‍സ്റ്റഗ്രാമില്‍ പെലെ കുറിച്ചു.

വലന്‍സിയക്കെതിരെ ആദ്യ പകുതിയില്‍ ഗോള്‍ വല കുലുക്കിയതോടെയാണ് മെസി ബാഴ്‌സയ്ക്ക് വേണ്ടി 643ാം ഗോള്‍ നേട്ടം ആഘോഷിച്ചത്. ആദ്യ പകുതിയില്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ 2-2ന് സമനിലയില്‍ പിരിഞ്ഞ കളിയില്‍ മെസി ഡൈവിങ് ഹെഡറിലൂടെ വല കുലുക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates