
ഫൈനലില്‍ അര്‍ജന്റീനയെ വേണം, സെമിയില്‍ എന്റെ പിന്തുണ അവര്‍ക്ക്: നെയ്മര്‍
ഫൈനലില്‍ എനിക്ക് അര്‍ജന്റീനക്കെതിരെ കളിക്കണം എന്നാണ് ആഗ്രഹം. കാരണം അര്‍ജന്റീനയില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്

റിയോ: പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തതിന് പിന്നാലെ സെമി ഫൈനലില്‍ അര്‍ജന്റീനയ്ക്ക് പിന്തുണയ്ക്ക് പ്രഖ്യാപിച്ച് നെയ്മര്‍. ഫൈനലില്‍ അര്‍ജന്റീനക്കായി കാത്തിരിക്കുകയാണെന്ന് നെയ്മര്‍ പറഞ്ഞു.
ഫൈനലില്‍ എനിക്ക് അര്‍ജന്റീനക്കെതിരെ കളിക്കണം എന്നാണ് ആഗ്രഹം. കാരണം അര്‍ജന്റീനയില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഫൈനലില്‍ ബ്രസീല്‍ ജയിക്കും, ചിരി നിറച്ച് നെയ്മര്‍ പറഞ്ഞു. പെറുവിനെ 1-0ന് തകര്‍ത്തപ്പോള്‍ പാക്വേറ്റയില് നിന്നായിരുന്നു ഗോള്‍. വിജയ ഗോള്‍ വന്നത് നെയ്മറുടെ അസിസ്റ്റില്‍ നിന്നും.
#Neymar fue directo: Quiere a #Argentina en la final de #CopaAmerica pic.twitter.com/JQar0eQkKs
â Tigo Sports Costa Rica (@tigosports_cr) July 6, 2021
ബുധനാഴ്ച പുലര്‍ച്ചെ കൊളംബിയക്കെതിരെയാണ് അര്‍ജന്റീന ഫൈനല്‍ ഉറപ്പിക്കാനുള്ള പോരിന് ഇറങ്ങുന്നത്. കോപ്പ അമേരിക്കയ്ക്ക് മുന്‍പ് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയയെ അര്‍ജന്റീന നേരിട്ടിരുന്നു. അന്ന് 2-2ന് അര്‍ജന്റീനയെ കൊളംബിയ സമനിലയില്‍ തളച്ചു.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ റൊമേരോവിന്റേയും എട്ടാം മിനിറ്റില്‍ ലിയാന്‍ഡ്രോ പരഡെസിന്റേയും ഗോളിലൂടെ അര്‍ജന്റീന തകര്‍പ്പന്‍ തുടക്കം നേടി. എന്നാല്‍ 51ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഗോള്‍ വഴങ്ങി അര്‍ജന്റീന സമനില കുരുക്കിലേക്ക് വീണു.
എന്നാല്‍ അതിന് ശേഷം വന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഓരോ മത്സരം പിന്നിടുമ്പോഴും സ്കലോനിയുടെ സംഘം മെച്ചപ്പെട്ടു എന്നത് സെമിയില്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്നു. ഇതുവരെ നാല് ഗോളുകളാണ് മെസിയില്‍ നിന്ന് വന്നത്. അസിസ്റ്റുകളിലൂടെയും മെസി ടീമിനെ തുണയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ എൻഡിഎ

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Related News


'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്
