ഇന്ത്യൻ നായകന്റെ തുറിച്ച് നോട്ടത്തിന് മുൻപിൽ പതറാതെ നിന്ന സൂര്യകുമാർ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടിയും നേടി

സൂര്യകുമാർ യാദവ്,വിരാട് കോഹ് ലി/ഫയൽ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

മുംബൈ: യുഎഇയിൽ നടന്ന ഐപിഎല്ലിൽ സൂര്യകുമാർ യാദവിനെ റോയല്‌ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ നായകൻ വിരാട് കോഹ് ലി സ്ലെഡ്ജ് ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ നായകന്റെ തുറിച്ച് നോട്ടത്തിന് മുൻപിൽ പതറാതെ നിന്ന സൂര്യകുമാർ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടിയും നേടി. ഇപ്പോൾ ആ സംഭവത്തെ കുറിച്ചുള്ള സൂര്യകുമാറിന്റെ പ്രതികരണമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 

കോഹ് ലി സ്ലെഡ്ജ് ചെയ്തത് എന്നെ സന്തോഷിപ്പിച്ചു. കാരണം കോഹ് ലിക്കും അറിയാം ഞാൻ ക്രീസിൽ തുടർന്നാൽ ഞങ്ങൾ ജയിക്കുമെന്ന്. എന്റെ വിക്കറ്റ് ലഭിച്ചാൽ അവർക്ക് ഞങ്ങളുടെ വേ​ഗം കുറയ്ക്കാൻ സാധിക്കും. അതിലൂടെ ജയിക്കാനുള്ള സാധ്യതയും തുറക്കാം, സൂര്യകുമർ പറയുന്നു. 

എന്നെ മാത്രമല്ല, തനിക്കെതിരെ ബാറ്റ് ചെയ്യുന്ന ഏതൊരു ബാറ്റ്സ്മാന് എതിരേയും കോഹ്ലി പോകും. പിച്ചിൽ ഞാൻ ശാന്തനായിരിക്കും. അതിനാൽ ഇത്തരം പോരുകളിലേക്ക് ഞാൻ പോവില്ല, മുംബൈ ഇന്ത്യൻസിന്റെ ഇൻസ്റ്റ​ഗ്രാമിലാണ് സൂര്യകുമാറിന്റെ പ്രതികരണം. അന്ന് ഇന്ത്യൻ ടീമിലേക്ക് സൂര്യകുമാറിനെ പരി​ഗണിക്കാതിരുന്നതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനൊപ്പം സൂര്യക്ക് നേരെയുള്ള കോഹ് ലിയുടെ നോട്ടവും മനസാന്നിധ്യം കൈവിടാതെ നിന്ന് ടീമിനെ ജയിപ്പിച്ച സൂര്യയുടെ ബാറ്റിങ്ങും ചർച്ചയായിരുന്നു. 

ഒടുവിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചപ്പോൾ അത് പ്രയോജനപ്പെടുത്താൻ കോഹ് ലിക്ക് കഴിഞ്ഞു. ഇം​ഗ്ലണ്ടിന് എതിരെ അഹമ്മദാബാദിൽ സൂര്യയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ ജോഫ്ര ആർച്ചറെ സിക്സ് പറത്തിയതാണ് കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം എന്നും സൂര്യ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates