'നിന്റെ അച്ഛന്റെ മുഖത്ത് നോക്കി ഞാനും ചിരിക്കും'; മെസിയെ പരിഹസിച്ച ആരാധകന് മകന്റെ മറുപടി
മെസിയുടെ വീടിന് മുന്‍പിലെത്തിയ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ക്ക് നേരെയാണ് തിയാഗോയുടെ വായടപ്പിക്കുന്ന വാക്കുകള്‍ എത്തിയത്
മാഡ്രിഡ്: മെസിയെ പരിഹസിച്ച് എത്തിയ ആരാധകന് മറുപടി നല്‍കി മകന്‍ തിയാഗോ മെസി. മെസിയുടെ വീടിന് മുന്‍പിലെത്തിയ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ക്ക് നേരെയാണ് തിയാഗോയുടെ വായടപ്പിക്കുന്ന വാക്കുകള്‍ എത്തിയത്.
മെസി എവിടെ, ഞങ്ങള്‍ക്ക് അയാളുടെ മുഖത്ത് നോക്കി ചിരിക്കണം എന്നാണ് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞത്. എങ്കില്‍ നിന്റെ അച്ഛന്റെ മുഖത്ത് നോക്കി ഞാനും ചിരിക്കും എന്നായിരുന്നു ഇത് കേട്ട് ഇറങ്ങി വന്ന തിയാഗോയുടെ മറുപടി.
Thiago Messi is a savage.
â Roy Nemer (@RoyNemer) August 9, 2021
Fans at Lionel Messi's house:
Fan: "Where is Messi? We are going to laugh at him."
Thiago Messi: "And I am going to laugh at your father." pic.twitter.com/ZAlzLzMZfw
തിയാഗോയുടെ മറുപടി അവിടെ കൂടി നിന്നവരിലും ചിരി പടര്‍ത്തി. അച്ഛന് വേണ്ടി മുന്‍പില്‍ നിന്ന തിയാഗോയുടെ സ്‌നേഹമാണ് ആരാധകരുടെ മനം കവരുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പടരുന്നു.
മെസി ഇന്ന് പാരിസിലേക്ക് എത്തും എന്ന അഭ്യൂഹം പടര്‍ന്നതോടെ പാരിസ് വിമാനത്താവളത്തില്‍ പിഎസ്ജി ആരാധകരുടെ വലിയൊരു കൂട്ടം മെസിയെ പ്രതീക്ഷിച്ച് നിന്നിരുന്നു. പിഎസ്ജിയുമായി മെസി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

Related News

'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി
