ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 ആദ്യം ഓള്‍ ഓട്ടായിരുന്നു

വിക്കറ്റെടുത്ത ഷമിയുടെ ആഹ്ലാദപ്രകടനം /പിടിഐ
Last Updated :22 January 2024, 7:49 pm IST

News Now

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യക്കെതിരെ മറുപടി ബാറ്റിങില്‍ ഓസ്‌ട്രേലിയയ്ക്ക് 3 വിക്കറ്റ് നഷ്ടം. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് പിന്തുടര്‍ന്ന  ഓസ്‌ട്രേലിയയ്ക്ക് 16 റണ്‍സില്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ഷമിയാണ് പുറത്താക്കിയത്. അഞ്ചാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി ബുമ്രയും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

പിന്നീട് 47 റണ്‍സില്‍ സറ്റീവ് സ്മിത്തിനെ പുറത്താക്കി ബുമ്ര ഓസീസിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് സ്മിത്ത് നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 ആദ്യം ഓള്‍ ഓട്ടായിരുന്നു. അര്‍ദ്ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 തിരഞ്ഞെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates