ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജഡേജ ഒന്നാമത്; നേട്ടം 5 വര്‍ഷത്തിന് ശേഷം

ശ്രീലങ്കയ്‌ക്കെതിരെ മൊഹാലി ടെസ്റ്റിലെ മികച്ച പ്രകടനമാണ് ജഡേജയെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്

രവീന്ദ്ര ജഡേജ
Last Updated :20 January 2024, 8:58 am IST

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലി ടെസ്റ്റിലെ മികച്ച പ്രകടനമാണ് ജഡേജയെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്.

ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ജഡേജ 228 പന്തില്‍ പുറത്താവാതെ 175 റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി 87 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ ഒന്‍പത് വിക്കറ്റ് നേടിയത്.

വെസ്റ്റ്ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറെ മറികടന്നാണ് ജഡേജ ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്ത് ഹോല്‍ഡറും മുന്നാമത് ഇന്ത്യയുടെ തന്നെ രവിചന്ദ്ര അശ്വിനുമാണ്. നേരത്തെ 2017ലാണ് ഐസിസി റാങ്ക് പട്ടികയില്‍ ജഡേജ ഒന്നാമത് എത്തിയത്.

മൊഹാലി ടെസ്റ്റിലെ താരം ജഡേജയായിരുന്നു. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ശ്രീലങ്കയെ ഇന്നിങ്‌സിനും 222 റണ്‍സിനും പരാജയപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now