ബംഗ്ലാദേശ് ഔട്ട്! വനിതാ ടി20 ലോകകപ്പ് യുഎഇയില്‍

വനിതാ ടി20 ലോകകപ്പ് ഒക്ടോബര്‍ 3 മുതല്‍ 20 വരെ

ICC Women’s T20 World Cup
ഇന്ത്യന്‍ ടീംഎക്സ്
Edited by :renjith.k
Last Updated :20 ഓഗസ്റ്റ് 2024, 9:13 pm IST

ദുബായ്: ഐസിസി വനിതാ ടി20 ലോകകപ്പ് വേദി ബംഗ്ലാദേശിനു നഷ്ടമായി. പോരാട്ടങ്ങള്‍ യുഎഇയില്‍ അരങ്ങേറും. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യമാണ് വേദി നഷ്ടത്തില്‍ കലാശിച്ചത്.

ആഭ്യന്തര സംഘര്‍ഷ സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഐസിസി തീരുമാനം. ശ്രീലങ്കയേയും വേദിയായി പരിഗണിച്ചിരുന്നു. എന്നാല്‍ വേദി യുഎഇക്ക് അനുവദിക്കുകയായിരുന്നു.

ഒക്ടോബര്‍ 3 മുതല്‍ 20 വരെയാണ് പോരാട്ടം. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായി പോരാട്ടം അരങ്ങേറും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. പിന്നാലെ അവര്‍ രാജ്യം വിടുകയും ചെയ്തു. വിദ്യാര്‍ഥി പ്രക്ഷോഭം സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറിയതാണ് രാജ്യത്തെ സ്ഥിതി മോശമായത്.

താരങ്ങളുടെ സുരക്ഷ പരമ പ്രധാനമാണെന്നു നേരത്തെ ഐസിസി ഈ വിഷയത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലോകകപ്പ് വേദി മാറ്റമെന്ന സുപ്രധാന തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now