
ഐസിസി ചട്ടം ലംഘിച്ച് ശ്രീലങ്ക; പ്രഥമ വനിതാ ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യ ആതിഥേയരാകും
2027 ഫെബ്രുവരി 14 മുതല്‍ 28 വരെയാണ് വനിതാ ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പ്രഥമ വനിതാ ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ടൂര്‍ണമെന്റ് നടത്താനുള്ള അവകാശം ഐസിസി ശ്രീലങ്കയില്‍ നിന്ന് മാറ്റിയിരുന്നു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഭരണപരമായ വീഴ്ചകളും ഐസിസിയുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ നിര്‍ദ്ദേശിച്ച ഭരണഘടനാപരമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും നടപ്പിലാക്കുന്നതില്‍ വരുത്തിയ കാലതാമസവുമാണ് വേദി മാറ്റാന്‍ പ്രധാന കാരണം. ഐസിസി ബോര്‍ഡ് യോഗം ഇന്ത്യയെ പകരക്കാരായി തെരഞ്ഞെടുക്കുകയായിരുന്നു.
2027 ഫെബ്രുവരി 14 മുതല്‍ 28 വരെയാണ് വനിതാ ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ (ബ്രാബോണ്‍) സ്റ്റേഡിയം, വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങള്‍ വേദിയാകും. ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടി20 ടൂര്‍ണമെന്റാണിത്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ മുന്‍നിര ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. റൗണ്ട്-റോബിന്‍ രീതിയിലാണ് മത്സരങ്ങള്‍ നടക്കുക. ഫൈനല്‍ മത്സരം ഫെബ്രുവരി 28ന് നടക്കും.
കഴിഞ്ഞ വര്‍ഷം സ്വന്തം മണ്ണില്‍ നടന്ന വനിത ലോകകപ്പില്‍ ഇന്ത്യ കിരീട ജേതാക്കളായിരുന്നു. ഇതിനു പിന്നാലെ വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്യാംപ്. പുരുഷ ടീമുകള്‍ക്കായി നേരത്തെ തന്നെ ചാമ്പ്യന്‍സ് ട്രോഫി നടത്താറുണ്ടെങ്കിലും ആദ്യമായാണ് വനിതകള്‍ക്കായി ഇത്തരമൊരു ടൂര്‍ണമെന്റ്. വനിത ക്രിക്കറ്റിന് കൂടുതല്‍ കരുത്തു പകരാന്‍ ടൂര്‍ണമെന്റ് സഹായിക്കുമെന്ന് കരുതുന്നതായി ഐസിസി ചെയര്‍മാന്‍ ജയ് ഷാ പറഞ്ഞു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
India To Host Inaugural Women's Champions Trophy 2027 After ICC Strips Sri Lanka Of Hosting Rights
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





