
'റിക്കി പോണ്ടിങ് അല്ലായിരുന്നു എങ്കില്‍ ഞാന്‍ തല വെട്ടിയാനെ'; 1999ലെ പെര്‍ത്ത് ടെസ്റ്റിലേക്ക് ചൂണ്ടി അക്തര്‍
തന്റെ വേഗമേറിയ ബൗണ്‍സറുകളെ റിക്കി പോണ്ടിങ് നേരിട്ടതിനെ കുറിച്ച് പാക് പേസര്‍ റിക്കി പോണ്ടിങ്
കറാച്ചി: തന്റെ വേഗമേറിയ ബൗണ്‍സറുകളെ റിക്കി പോണ്ടിങ് നേരിട്ടതിനെ കുറിച്ച് പാക് പേസര്‍ റിക്കി പോണ്ടിങ്. അന്ന് റിക്കി പോണ്ടിങ്ങിന്റെ സ്ഥാനത്ത് മറ്റൊരു ബാറ്റര്‍ ആയിരുന്നു എങ്കില്‍ അയാളുടെ തല താന്‍ എടുത്താനെ എന്നാണ് അക്തര്‍ പറയുന്നത്.
1999ലെ പെര്‍ത്ത് ടെസ്റ്റിലേക്കാണ് അക്തര്‍ വിരല്‍ ചൂണ്ടുന്നത്. അനുകൂലമായി ഒന്നും വരുന്നില്ലെങ്കില്‍ ആരെയെങ്കിലും വേദനിപ്പിക്കാം എന്നാണ് ഞാന്‍ ചിന്തിച്ചത്. അതിന് വേണ്ടിയാണ് ഞാന്‍ എന്റെ ഏറ്റവും വേഗമേറിയ സ്‌പെല്‍ എറിഞ്ഞത്. റിക്കിക്ക് എന്റെ പേസിനെ നേരിടാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കി. മനപൂര്‍വമാണ് ഞാന്‍ ബൗണ്‍സറുകള്‍ എറിഞ്ഞത്, അക്തര്‍ പറയുന്നു.
അതിന് മുന്‍പ് ഒരിക്കലും എന്റെ പേസിന് റിക്കിയെ വീഴ്ത്താനായിരുന്നില്ല
എന്നാല്‍ അതിന് മുന്‍പ് ഒരിക്കലും എന്റെ പേസിന് റിക്കിയെ വീഴ്ത്താനായിരുന്നില്ല. പോണ്ടിങ്ങിന്റെ സ്ഥാനത്ത് മറ്റൊരു ബാറ്റര്‍ ആയിരുന്നു എങ്കില്‍...ഞാന്‍ അയാളുടെ തല അരിഞ്ഞാനെ. കാരണം അത്രയും വേഗമേറിയ ഡെലിവറികളായിരുന്നു അത്.
ഓസ്‌ട്രേലിയക്കാര്‍ക്ക് എന്റെ ആക്രമണോത്സുകത ഇഷ്ടപ്പെട്ടു. ഓസ്‌ട്രേലിയക്കാരുടെ ചിന്താഗതിയുള്ള പാകിസ്ഥാനിയാണ് ഞാന്‍ എന്നാണ് അവര്‍ ചിന്തിച്ചത്. 2005ലെ പരമ്പരയില്‍ ഞാനും ലാംഗറും തമ്മില്‍ പോരടിച്ചിരുന്നു. ഞാനും ഹെയ്ഡനും തമ്മിലും പ്രശ്‌നമുണ്ടായി. വാക്കുകള്‍ കൊണ്ടായിരുന്നു അത്, ശാരീരികമായി അല്ല. എന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനാണ് ശ്രമിച്ചത്, ഞാന്‍ നിങ്ങളേക്കാളും മികച്ചതാണെന്ന് കാണിക്കാന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി



