
News Now
തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

മാഡ്രിഡ്: ഈ സീസണോടെ മെസി ബാഴ്സ വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാഴ്സയില് നിന്ന് എങ്ങോട്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരേയും വ്യക്തമായിട്ടില്ല. അതിനിടയില് മെസിയെ തേടി ഒരു അപ്രതീക്ഷിത ക്ഷണം എത്തുകയാണ്.
റയല് മാഡ്രിഡ് ക്യാപ്റ്റന് സെര്ജിയോ റാമോസ് ആണ് മെസിയെ ക്ഷണിക്കുന്നത്. റയലിലേക്ക് വരികയാണ് എങ്കില് തന്റെ വീട്ടില് താമസിക്കാമെന്നാണ് മെസിയോട് റാമോസ് പറയുന്നത്. ചാറ്റ് ഷോയില് പങ്കെടുക്കുമ്പോഴായിരുന്നു റാമോസിന്റെ വാക്കുകള്.
റയലിലേക്ക് എത്തി വീട് നോക്കുന്ന സമയം അദ്ദേഹത്തിന് എന്റെ ഒപ്പം താമസിക്കാം. റയലിലെ കാര്യങ്ങളെല്ലാം ഞാന് അദ്ദേഹത്തിന് പറഞ്ഞു കൊടുക്കാം. ഞങ്ങളോടൊപ്പം അദ്ദേഹം ചേരുകയാണ് എങ്കില് ഇടയ്ക്കിടയ്ക്ക് മെസിയെ നേരിടേണ്ടി വരില്ല എന്ന ആശ്വാസവുമുണ്ട്, റാമോസ് പറഞ്ഞു.
അതേസയമം റയലിലെ റാമോസിന്റെ ഭാവി സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. റാമോസുമായുള്ള കരാര് നീട്ടുന്ന കാര്യത്തില് ക്ലബ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പരിശീലകന് സിനദിന് സിദാനും ഇക്കാര്യം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



