
പടുകൂറ്റൻ സിക്സ്! ഇഫ്തിഖർ തൂക്കിയ പന്ത് പറന്നത് 106 മീറ്റർ (വീഡിയോ)
പാകിസ്ഥാന്‍ ഇന്നിങ്സിലെ 16ാം ഓവറിലായിരുന്നു ഈ സിക്സ്. പേസർ ലുങ്കി എന്‍ഗിഡി എറിഞ്ഞ പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ഗാലറിയിലേക്ക് പായിക്കുകയായിരുന്നു ഇഫ്തിഖർ
സിഡ്നി: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് നിർണായക വിജയം സ്വന്തമാക്കി സെമി പ്രതീക്ഷ നിലനിർത്തിയാണ് പാകിസ്ഥാൻ ഇന്ന് സിഡ്നി ഗ്രൗണ്ട് വിട്ടത്. മൂന്നാം സ്ഥാനത്തേക്ക് കയറിയ അവർ മഴയുടെ വെല്ലുവിളിയും അതിജീവിച്ചാണ് നിർണായക വിജയം പിടിച്ചെടുത്തത്.
ഇപ്പോഴിതാ മത്സരത്തില്‍ പാകിസ്ഥാനായി ബാറ്റിങിൽ തിളങ്ങിയ ഇഫ്തിഖർ അഹമ്മദിന്റെ കൂറ്റൻ സിക്സ് വൈറലായി മാറി. 106 മീറ്റർ ദൂരമാണ് ഈ സിക്സർ പറന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
"Slower ones are more effective in Australia."
â Husnain (@Husnain__95) November 3, 2022
Iftikhar Ahmed: Hold my bat pic.twitter.com/enuzlTwNAw
പാകിസ്ഥാന്‍ ഇന്നിങ്സിലെ 16ാം ഓവറിലായിരുന്നു ഈ സിക്സ്. പേസർ ലുങ്കി എന്‍ഗിഡി എറിഞ്ഞ പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ഗാലറിയിലേക്ക് പായിക്കുകയായിരുന്നു ഇഫ്തിഖർ. 33 റണ്‍സുമായി ക്രീസിൽ നിൽക്കുയായിരുന്നു ഇഫ്തിഖർ ഈ സമയം. കൂറ്റന്‍ സിക്സർ നേടിയ ഇഫ്തിഖറിനെ സഹതാരം ഷദബ് ഖാന്‍ അഭിനന്ദിക്കുകയും ചെയ്തു.
ഈ ഓവറില്‍ എന്‍ഗിഡി 15 റണ്‍സ് വഴങ്ങി. മത്സരത്തില്‍ ഇഫ്തിഖർ 35 പന്തില്‍ 51 റണ്‍സ് നേടി ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
