'ഈ രാത്രി ഞാന്‍ എന്തും കുടിക്കും'- പത്ര സമ്മേളനത്തില്‍ കൊക്ക കോളയും ബിയറും കുടിച്ച് ഇറ്റാലിയന്‍ താരം (വീഡിയോ)

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:46 am IST

News Now

ലണ്ടന്‍: ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് വീഴ്ത്തി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ അതിന് അവര്‍ കടപ്പെട്ട ഒരു താരം പ്രതിരോധത്തിലെ കരുത്തന്‍ ലിയനാര്‍ഡോ ബൊനൂസിയാണ്. കളിയുടെ രണ്ടാം മിനിറ്റില്‍ ഗോള്‍ നേടി മുന്‍തൂക്കം നേടിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയില്‍ ബൊനൂസി നേടിയ ഗോളിലാണ് ഇറ്റലി സമനിലയില്‍ തളച്ചത്. ഇതോടെയാണ് മത്സരം അധിക സമയത്തേക്കും പെനാല്‍റ്റിയിലേക്കും നീണ്ടത്. 

ഇറ്റലിയുടെ രണ്ടാം യൂറോപ്യന്‍ കിരീടമാണിത്. നേരത്തെ 1968ലാണ് അവര്‍ ആദ്യമായും അവസാനമായും യൂറോ കിരീടത്തില്‍ മുത്തമിട്ടത്. നീണ്ട കാലത്തെ കാത്തിരിപ്പാണ് ഇന്നലെ വെംബ്ലിയില്‍ സാധ്യമായത്. 

അതിനിടെ മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിനെത്തിയ ബൊനൂസി തന്റെ മുന്നിലിരുന്ന കൊക്ക കോള എടുത്ത് കുടിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറി. യൂറോ കപ്പിന്റെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോള കുപ്പി മാറ്റി വച്ച് പച്ചവെള്ളം കുടിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തത് വലിയ ചര്‍ച്ചകള്‍ക്കും മറ്റും തുടക്കമിട്ടിരുന്നു. 

പത്ര സമ്മേളനത്തിന്റെ ടേബിളിന് മുകളില്‍ വച്ച ചെറിയ ബിയര്‍ കുപ്പിയില്‍ നിന്ന് അല്‍പ്പം ബിയറും പിന്നാലെ കൊക്ക കോളയുമാണ് ബൊനൂസി കുടിച്ചത്. ഞാന്‍ ഇത് അര്‍ഹിക്കുന്നുണ്ട് അല്ലേ. ഈ രാത്രിയില്‍ ഞാന്‍ എന്തും കുടിക്കും- ഇങ്ങനെ പറഞ്ഞായിരുന്നു താരം രണ്ടും കുടിച്ചത്. എന്തായാലും ബൊനൂസിയുടെ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates