
'ഞാന്‍ സുരക്ഷിതനാണ്, ആശങ്കപ്പെടേണ്ട'; ഇന്‍സ്റ്റഗ്രാം ലൈവ് തടസപ്പെട്ടതില്‍ ട്വിസ്റ്റ്
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാ ലൈവിന് ഇടയില്‍ ഭോഗ്‌ലെയുടെ വീഡിയോ തടസപ്പെട്ടതോടെയാണ് ആശങ്ക ഉടലെടുത്തു

മുംബൈ: ഇന്‍സ്റ്റഗ്രാം ലൈവ് തടസപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. താന്‍ സുഖമായിരിക്കുന്നതായാണ് ആശങ്കയോടെ നിന്ന ആരാധകരെ ഹര്‍ഷ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാ ലൈവിന് ഇടയില്‍ ഭോഗ്‌ലെയുടെ വീഡിയോ തടസപ്പെട്ടതോടെയാണ് ആശങ്ക ഉടലെടുത്തു. ഭോഗ്‌ലെയ്ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യവുമായി ആരാധകരെത്തി. ഭോഗ്‌ലെയുടെ കാമറ വീണതായി തോന്നിച്ചതിന് പിന്നാലെ എന്ത് പറ്റി എന്ന് അവതാരകന്‍ ആശങ്കയോടെ ഭോഗ്‌ലെയോട് ചോദിക്കുന്നു.
I am fine. Sorry to have got a lot of you worried. Thank you for the love and concern. It became more viral than I anticipated. That too is a learning. It was meant to lead to something else. Sorry. And cheers.
â Harsha Bhogle (@bhogleharsha) March 24, 2022
എന്നാല്‍ ഞാന്‍ സുഖമായിരിക്കുന്നു എന്ന ട്വീറ്റുമായി ഭോഗ്‌ലെ എത്തി. നിങ്ങളെ ആശങ്കപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ വൈറലായി ഇത്. അതും ഒരു പാഠമാണ്. മറ്റൊരു കാര്യം ഉദ്ധേശിച്ചാണ് അങ്ങനെ ചെയ്തത്. ക്ഷമിക്കണം, ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




