
News Now
ലണ്ടൻ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ ഇന്ത്യ– പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിനു പിന്നാലെ യുകെയിലെ ലെസ്റ്റർ നഗരത്തിൽ ഇരു വിഭാഗങ്ങൾ സംഘർഷമുണ്ടായതായി പൊലീസ്. കഴിഞ്ഞ മാസമായിരുന്നു മത്സരം. പിന്നാലെയാണ് കലാപ സമാനമായ അവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ അറസ്റ്റ് ചെയ്തു.
Muslims and Hindus clashing again in Leicester, England today.
â Paul BÂ (@pauldbowen) September 17, 2022
Will we see this in the mainstream media tomorrow? I won't hold my breath pic.twitter.com/hheUlXFNw0
ഓഗസ്റ്റ് 28ന് മത്സരം നടന്നതിന് ശേഷം രണ്ട് വിഭാഗങ്ങൾ ആയുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആളുകൾ ഗ്ലാസ് കുപ്പികൾ എറിയുന്നതും ദണ്ഡുകളുമായി തെരുവിലിറങ്ങുന്നതും പൊലീസ് ഇവരെ തടയാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നു. ആളുകളെ പിരിച്ചുവിടാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണെന്നും യുകെ പൊലീസ് അറിയിച്ചു.
Tensions still remained very high in Leicester. The Hindu-Muslim clashes in Britain are a nightmare. This hate must stop and all these monsters must be arrested by Police ruthlessly.
â Shama Junejo (@ShamaJunejo) September 18, 2022
pic.twitter.com/JFeTkT4Ju1
കിഴക്കൻ ലെസ്റ്ററിൽ ക്രമസമാധാന നില തകര്ക്കുന്ന രീതിയിൽ സംഭവങ്ങൾ അരങ്ങേറിയതായി ലെസ്റ്റർഷെയർ പൊലീസ് ടെംപററി ചീഫ് കോൺസ്റ്റബിൾ റോബ് നിക്സൻ പറഞ്ഞു. പ്രദേശത്തു വൻ തോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.
A total of 27 arrests have now been made as part of our policing operation in the East Leicester area.
â East Leicester Police (@LPEastLeics) September 16, 2022
High visibility policing patrols continue.
Read more  https://t.co/Z7R6WnzVm0
Watch @DCCLeicsPolice's update  pic.twitter.com/AMOJeaYsOl
യുകെയിലെ തന്നെ ഏറ്റവും കൂടുതൽ മത വിഭാഗങ്ങള് താമസിക്കുന്ന നഗരമാണു ലെസ്റ്ററെന്നു പാർലമെന്റംഗം ക്ലൗഡിയ വെബ്ബ് പ്രതികരിച്ചു. ഐക്യമാണു ശക്തിയെന്നും പാർലമെന്റംഗം വ്യക്തമാക്കി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




