
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ 78ന് ഓള്‍ഔട്ട്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, രണ്ടു വിക്കറ്റുകള്‍ വീതം നേടിയ ഒലെ റോബിന്‍സണ്‍, ക്രെയ്ഗ് ഓവര്‍ടണ്‍, സാം കറന്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
19 റൺസെടുത്ത രോഹിത് ശർമയാണു ടോപ് സ്കോറർ. രോഹിതിന് പുറമേ അജിൻക്യ രഹാനെ മാത്രമാണു (18) രണ്ടക്കം കണ്ടത്. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ 9–ാമത്തെ ടോട്ടലാണിത്. 2020ൽ ഓസ്ട്രേലിയയ്ക്കെതിരെ 36 റൺസിനു പുറത്തായതാണു ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ.
ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1) എന്നിവരെ ആന്‍ഡേഴ്‌സന്‍ മടക്കിയിരുന്നു.
These four
â England Cricket (@englandcricket) August 25, 2021
What an effort from our bowlers today
Scorecard & Videos: https://t.co/oJVE4CEN8d#ENGvIND pic.twitter.com/VJPCq7kYqQ
പിന്നാലെ 11ാം ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും (7) ആന്‍ഡേഴ്‌സന് മുന്നില്‍ വീണു. തുടര്‍ന്ന് 53 പന്തുകള്‍ പ്രതിരോധിച്ച അജിങ്ക്യ രഹാനെയെ ഒലെ റോബിന്‍സണ്‍ മടക്കിയതോടെ ഇന്ത്യ നാലിന് 56 എന്ന നിലയിലായി.
രണ്ടു റണ്‍സെടുത്ത ഋഷഭ് പന്തിനെ റോബിന്‍സണ്‍ മടക്കി. 104 പന്തുകളോളം ഇംഗ്ലീഷ് ബൗളിങ്ങിനെ പ്രതിരോധിച്ച രോഹിത് ശര്‍മ ആറാമനായാണ് പുറത്തായത്. 19 റണ്‍സെടുത്ത രോഹിത്തിനെ ക്രെയ്ഗ് ഓവര്‍ടണാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഷമിയേയും ഓവര്‍ടണ്‍ പുറത്താക്കി.
കാര്യമായ പ്രതിരോധമില്ലാതെ രവീന്ദ്ര ജഡേജയും (4) മടങ്ങി. താരത്തെ സാം കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ജസ്പ്രീത് ബുംറയേയും കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



