
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ രോഹിത് ശർമ്മ ടി20 മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സമീപനം മാറ്റുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. മുൻ മത്സരത്തിലെ താരത്തിന്റെ ഫോമിനെ അദ്ദേഹം പ്രശംസിച്ചു.
“രോഹിതിനെപ്പോലുള്ള ഒരാൾക്ക് വളരെ മികച്ച ഗെയിം പ്ലാൻ ഉണ്ട്, ആ ഗെയിം പ്ലാൻ പിന്തുടർന്നതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. അതിനാൽ അത് മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. തുടക്കത്തിൽ നിലയുറപ്പിക്കാൻ സമയമെടുക്കുകയും പിന്നീട് സ്കോറുകൾ നേടുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം. അത് ഗുണകരമാകാറുണ്ട്. ഈ സമയത്ത് അത് മാറ്റാൻ എനിക്ക് ഒരു കാരണവും കണ്ടെത്താനില്ല, ” റാത്തോർ പറഞ്ഞു.
ടി20യിൽ തുടക്കം എങ്ങനെയാണ് എന്നതിനെയും എത്ര ഓവറുകൾ ബാക്കിയുണ്ട് എന്നതുമൊക്കെ ആശ്രയിച്ചാണ് ബാറ്റിങ് പദ്ധതികൾ രൂപപ്പെടുന്നത്. എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന തീരുമാനങ്ങളോട് വഴങ്ങാൻ കഴിയണമെന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോർക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കും. അഞ്ച് മത്സരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

