
നാല് അര്‍ധ സെഞ്ച്വറികള്‍, ഒടുവില്‍ ഫോമിലെത്തി സൂര്യകുമാര്‍ യാദവ്; ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ, ഉജ്ജ്വല ജയം
19 ഇന്നിങ്സുകള്‍ക്കൊടുവില്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടിയെന്നതാണ് ഈ മത്സരത്തിന്റെ ഹൈലൈറ്റ്

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ വിജയ ലകഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തു. ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് സ്വന്തമാക്കിയാണ് വിജയിച്ചത്.
19 ഇന്നിങ്സുകള്‍ക്കൊടുവില്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടിയെന്നതാണ് ഈ മത്സരത്തിന്റെ ഹൈലൈറ്റ്. താരമടക്കം നാല് പേര് ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരും അര്‍ധ ശതകം നേടി.
വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി വിജയത്തിനു അടിത്തറയിട്ടു. ഋതുരാജ് ആണ് ആദ്യം മടങ്ങിയത്. താരം 71 റണ്‍സെടുത്തു. ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്. പത്ത് ഫോറുകള്‍ സഹിതമാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി. പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ക്കു തിളങ്ങാനായില്ല. മൂന്ന് റണ്‍സുമായി താരം റണ്ണൗട്ടായി. ഗില്ലിനേയും സാംപ തന്നെ മടങ്ങി. ഗില്‍ 63 പന്തില്‍ 74 റണ്‍സെടുത്തു. ആറ് ഫോറും രണ്ട് സിക്സും സഹിതമാണ് ഗില്ലിന്റെ പ്രകടനം.
ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു. താരം നാല് ഫോറും ഒരു സിക്സും പറത്തി. സൂര്യകുമാര്‍ യാദവ് 49 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 50 റണ്‍സെടുത്തു മടങ്ങി. വിജയിക്കുമ്പോള്‍ രാഹുലിനു ഒപ്പം ജഡേജ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യക്കായി മുഹമ്മദ് ഷമി ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പത്തോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. താരത്തിന്റെ ഏകദിനത്തിലെ മികച്ച ബൗളിങ് കൂടിയാണിത്. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ, ആര് അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (52), ജോഷ് ഇംഗ്ലിസ് (45), സ്റ്റീവ്സ സ്മിത്ത് (41), മര്‍നസ് ലബുഷെയ്ന് (39), കാമറൂണ്‍ ഗ്രീന്‍ (31), മാര്‍ക്കസ് സ്റ്റോയിനിസ് (29) എന്നിവരുടെ ബാറ്റിങാണ് ഓസീസിനു പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. അവസാന ഘട്ടത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒന്‍പത് പന്തില്‍ 21 റണ്‍സെടുത്ത് സ്കോര്‍ 276ല്‍ എത്തിച്ചു.
വാര്‍ണര്‍ ആറ് ഫോറും രണ്ട് സിക്സും പറത്തി. കമ്മിന്‍സ് രണ്ട് ഫോറും ഒരു സിക്സും തൂക്കി. ജോഷ് ഇംഗ്ലിസ് മൂന്ന് ഫോറും രണ്ട് സിക്സും സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
