ടോസ് ഇന്ത്യക്ക്; ആദ്യം ബാറ്റ് ചെയ്യും; കോഹ്‌ലി കളിക്കുന്നില്ല; നയിക്കുന്നത് രാഹുല്‍

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:56 am IST

News Now

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റിങിന് ഇറങ്ങും. ടോസ് നേടി ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

വിരാട് കോഹ്‌ലി രണ്ടാം ടെസ്റ്റില്‍ കളിക്കുന്നില്ല. പകരമാണ് രാഹുല്‍ ടീമിനെ നയിക്കുന്നത്. കോഹ്‌ലിക്ക് പകരം ഹനുമ വിഹാരി ടീമില്‍ ഇടംപിടിച്ചു. നടുവേദന അലട്ടുന്നതിനാലാണ് കോഹ്‌ലി രണ്ടാം ടെസ്റ്റില്‍ നിന്ന് പിന്‍മാറിയത്.

ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഈയൊരു മാറ്റം മാത്രമാണ് ഉള്ളത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡൗനെ ഒലിവിയറും കെയ്ല്‍ വെറെയ്‌നെ എന്നിവര്‍ ഇടംപിടിച്ചു.