നിശ്ചിത ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു

അർധസെഞ്ചുറി കുറിച്ച നായകൻ വിരാട് കൊഹ് ലി/ ട്വിറ്റർ
Last Updated :20 January 2024, 8:42 am IST

News Now

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ വിജയികളെ നിർണ്ണയിക്കുന്ന മത്സരത്തിൽ ഇം​ഗ്ലണ്ടിന് 225 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. നായകൻ വിരാട് കൊഹ്ലിയുടെയും ഓപ്പണർ രോഹിത് ശർമയും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. കൊഹ് ലി 80 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ രോഹിത് 64 റൺസെടുത്തു. 

ഹാർദിക് പാണ്ഡ്യ 39 റൺസ് നേടി പുറത്താവാതെ നിന്നു. 32 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. രോഹിത്തിനൊപ്പം നായകൻ വിരാട് കൊഹ് ലിയാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. കൊഹ് ലിയും രോഹിതും ചേർന്ന് 5.2 ഓവറിൽ ഇന്ത്യൻ സ്‌കോർ 50 കടത്തി. 34 പന്തുകളിൽ നിന്നും നാല് ബൗണ്ടറികളുടെയും അഞ്ച് സിക്‌സുകളുടെയും അകമ്പടിയോടെ 64 റൺസെടുത്ത രോഹിതിനെ ബെൻ സ്റ്റോക്സ് ആണ് പുറത്താക്കിയത്. 

 36 പന്തുകളിൽ നിന്നും രണ്ട് സിക്‌സുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു കൊഹ് ലിയുടെ അർധസെഞ്ചുറി. ഇംഗ്ലണ്ടിനെതിരേ ട്വന്റി 20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്‌സ്മാൻ എന്ന റെക്കോഡും താരം കുറിച്ചു. 

കെ എൽ രാഹുലിന് പകരം ഫാസ്റ്റ് ബൗളർ ടി നടരാജൻ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates