ടേബിൾ ടെന്നിസിൽ അചന്ത ശരത് ഇന്ന് സ്വർണത്തിനായി മത്സരിക്കും

ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:05 am IST

News Now

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ അവസാന ദിനമായ ഇന്ന് കൂടുതൽ സ്വർണനേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യൻ താരങ്ങൾ ഇറങ്ങുന്നത്. ബാഡ്മിന്റണിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പി വി സിന്ധുവിന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കും. ലക്ഷ്യ സെന്നും ഫൈനൽ മത്സരത്തിനായി ഇന്നിറങ്ങുന്നുണ്ട്. പുരുഷന്മാരുടെ ഹോക്കി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ടേബിൾ ടെന്നിസിൽ അചന്ത ശരത് ഇന്ന് സ്വർണത്തിനായി മത്സരിക്കും. 

ഇന്നത്തെ മത്സരങ്ങൾ

ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനൽ - പി വി സിന്ധു (1:20PM)

പുരുഷ സിംഗിൾസ് ഫൈനൽ - ലക്ഷ്യ സെൻ (2:10pm)

പുരുഷന്മാരുടെ ഡബിൾസ് ഫൈനൽ - ചിരാഗ്/സാത്വിക് (3pm)

ടേബിൾ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനൽ (3:30PM)

ഹോക്കി ഫൈനൽ ഇന്ത്യ vs ഓസ്ട്രേലിയ (5PM)

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates